Film News

അച്ഛന്റെ സന്തോഷം കാണേണ്ട ഒന്നായിരുന്നു! ചെറിയപിള്ളേരെ പോലെ അദ്ദേഹം  തീയറ്ററിനു മുന്നിൽ ഓടി നടക്കുവായിരുന്നു; അർജുൻ അശോകൻ

മലയാളത്തിൽ ഒരുപാട് പ്രേഷക പ്രീതി പിടിച്ചുപറ്റിയ നടൻ ആയിരുന്നു ഹരിശ്രീ അശോകൻ, താരത്തിന്റെ പാത പിന്തുടർന്നാണ് മകൻ അർജുൻ അശോകൻ സിനിമയിൽ എത്തിയത്, അർജുൻ അശോകന്റെ കരിയറിലെ ഗംഭീരവിജയം അറിയിച്ച ചിത്രമായിരുന്നു ‘ഭ്രമയുഗം’, മമ്മൂട്ടി പ്രധാന കഥാപാത്രമായ ഈ ചിത്രത്തിൽ തേവൻ എന്ന കഥപാത്രമായാണ് അർജുൻ അശോകൻ എത്തിയത്, ഇപ്പോൾ  ചിത്രത്തിലെ തന്റെ പ്രകടനം കണ്ടു അച്ഛൻ ഒരുപാട് സന്തോഷിച്ചു എന്ന് പറയുകയാണ് അർജുൻ അശോകൻ

ജീവിതത്തിൽ ആദ്യമായാണ് അച്ഛനെ ഇത്രയും സന്തോഷത്തിൽ കാണുന്നത്, അദ്ദേഹം ചെറിയ പിള്ളേരെ പോലെ തീയേറ്ററിന് മുന്നിലായ് ഓടിനടക്കുവായിരുന്നു, അച്ഛന്റെ ആ സന്തോഷം ഒന്ന് കാണേണ്ട ഒന്നായിരുന്നു, ഇതിനു മുൻപ് അച്ഛനെ ഇത്രയും സന്തോഷത്തിൽ താൻ കണ്ടിട്ടില്ല അർജുൻ പറയുന്നു, സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോൾ മകൻ അർജുനെ കെട്ടിപിടിച്ചുകൊണ്ടു തന്റെ സന്തോഷം പങ്കുവെച്ചിരുന്നു ഹരിശ്രീ അശോകൻ

ഫെബ്രുവരി 15  നെ ആണ് ചിത്രം റിലീസ് ചെയ്യ്തത്, ചിത്രം പ്രേക്ഷക സ്രെദ്ധയുമായി ഇന്നും തീയറ്ററുകളിൽ മുന്നേറുകയാണ്, കൊടുമൺ പോറ്റി  എന്ന കഥപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്, ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത മറ്റൊരു ചിത്രമാണ് ഭ്രമയുഗം

Suji