Film News

ഫഹദിന്റെ ‘ആവേശ’ത്തിലെ ആദ്യ ഗാനം  പുറത്തിറങ്ങി

രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ആവേശം ത്തിന്റെ ആദ്യ സോങ് പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്. വിനായക് ശശികുമാർ രചിച്ച ഈ ഗാനം സുഷിൻ ശ്യാം ആണ് സംഗീതം നിർവഹിച്ചത്, ജാട എന്ന പേരിലുള്ള ഗാനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്,

നടനും, ഗായകനുമായ ശ്രീനാഥ് ഭാസിയാണ്  ഈ ഗാനം പാടിയിരിക്കുന്നത്, ശരിക്കും രോമഞ്ചത്തിലെ ആദരാഞ്ജലികൾ എന്ന ഗാനത്തിന്റെ അതേ  പ്രതീതിയോടെയാണ് ജാട  എന്ന ഈ ഗാനവും പുറത്തുവിട്ടിരിക്കുന്നത്, ഈ ഗാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്, ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രം അൻവർ റഷീദ് എന്റർടൈൻമെന്റ് ബാനറിൽ അൻവർ റഷീദും, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ടിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് നിർമിക്കുന്നത്

ചിത്രം പെരുന്നാൾ, വിഷു പ്രമാണിച്ചു ഏപ്രിൽ 11  നെ ആണ് തീയറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്, രോമാഞ്ചം സിനിമ പോലെ തന്നെ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ചിത്രം തന്നെയാണ് ആവേശം.

 

Suji