പുതിയ വിശേഷം പങ്കുവെച്ച് ആര്യ, കാത്തിരിക്കുകയാണെന്ന് ആരാധകരും!

Arya started youtube channel
Arya started youtube channel
Follow Us :

പ്രേക്ഷകരുടെ പ്രിയതാരമാണ് ആര്യ, ബഡായി ബംഗ്ലാവിൽ കൂടിയാണ് ആര്യ പ്രമുഖയായത്, ബിഗ്‌ബോസിൽ എത്തിയപ്പോൾ ആര്യ തന്റെ കുടുംബജീവിതത്തെ കുറിച്ച്പറഞ്ഞിരുന്നു, അതിൽ 85ശതമാനം തെറ്റും തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. അവതാരകയായും നടിയായുമെല്ലാം തിളങ്ങുന്നതിന്റെ ഇടയിൽ ആണ് താരം ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയത്. ബിഗ്‌ബോസിൽ എത്തിയപ്പോൾ താരത്തെ എല്ലാവരും കൂടുതൽ മനസ്സിലാക്കി. ആര്യയെ പോലെ തന്നെ മകള്‍ റോയയും ഇപ്പോള്‍ കുഞ്ഞ് സെലിബ്രിറ്റിയാണ്. ആര്യ ബിഗ് ബോസില്‍ ആയിരിക്കവേ റോയയുടെ പിറന്നാള്‍ വലിയ ആഘോഷമാക്കിയിരുന്നു. അന്നും മകള്‍ ആര്യയുടെ ഭര്‍ത്താവ് രോഹിത്തിനൊപ്പമായിരുന്നു.

Arya image
Arya image

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ കൂടി തന്റെ ഏറ്റവും പുതിയ വിശേഷവുമായി രംഗത്ത് വന്നിരിക്കുകയാണ് ആര്യ. താൻ പുതിയതായി ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ പോകുന്നവനെന്നാണ് താരം പ്രേക്ഷകരുമായി പങ്കുവെച്ച തന്റെ പുതിയ വിശേഷം. ചാനെൽ ഉടൻ തന്നെ ലോഞ്ച് ചെയ്യുമെന്നും താരം പറഞ്ഞു.
Arya
Arya

നിരവധി പേരാണ് ഇതോടെ താരത്തിന് ആശംസകളുമായി എത്തിയത്. അടുത്ത സുഹൃത്തും ബിഗ് ബോസ് മത്സരാര്ഥിയും കൂടി ആയിരുന്ന വീണയും ആര്യയ്ക്ക് ആശംസകളുമായി എത്തി. ഞങ്ങൾ കാത്തിരിക്കുകയാണ് പെണ്ണെ എന്നാണ് വീണ പറഞ്ഞത്. മികച്ച നടിയായും അവതാരികയുമായെല്ലാം സ്‌ക്രീനിൽ തിളങ്ങി നിന്ന സമയത്ത് ആണ് ആര്യ ബിഗ് ബോസ്സിൽ എത്തുന്നത്. സ്‌ക്രീനിൽ വളരെ നന്നായി തമാശകൾ പറയുകയും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്ത ആര്യയുടെ മറ്റൊരു മുഖമാണ് ബിഗ് ബോസ്സിൽ പ്രേക്ഷകർ കണ്ടത്. ഇതോടെ കടുത്ത വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ ഉയർന്നത്. എന്നാൽ വിമര്ശനങ്ങൾക്കൊന്നും മറുപടി നൽകാതെ തന്റെ നിലപാടുകളിൽ ഉറച്ച് മുന്നോട്ട് പോകുകയാണ് താരം ചെയ്തത്.