താരപുത്രിക്ക് ഇതിലും വലിയ ഒരു സമ്മാനം ലഭിക്കാനില്ല ; 24 വർഷമാണ് ഈ നിധി അരിയാനയ്ക്ക് വേണ്ടി സൂക്ഷിച്ചത്

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയ താരങ്ങളാണ് ആര്യയും ഭാര്യ സയേഷയും. ഇരുവരുടെയും പ്രണയവും വിവാഹവും വലിയ ചർച്ചകൾക്കായിരുന്നു വഴി വെച്ചിരുന്നത്. എന്നാൽ മാതൃക ദമ്പതികളാണ് ഇരുവരും മുന്നോട്ട് പോവുകയാണ് ഇപ്പോൾ. ഇരുവർക്കും ഒരു മകളുമുണ്ട് ഇപ്പോൾ.…

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയ താരങ്ങളാണ് ആര്യയും ഭാര്യ സയേഷയും. ഇരുവരുടെയും പ്രണയവും വിവാഹവും വലിയ ചർച്ചകൾക്കായിരുന്നു വഴി വെച്ചിരുന്നത്. എന്നാൽ മാതൃക ദമ്പതികളാണ് ഇരുവരും മുന്നോട്ട് പോവുകയാണ് ഇപ്പോൾ. ഇരുവർക്കും ഒരു മകളുമുണ്ട് ഇപ്പോൾ.

കഴിഞ്ഞ ദിവസമായിരുന്നു താരദമ്പതികളുടെ മകളുടെ രണ്ടാം പിറന്നാൾ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പിറന്നാൾ ആഘോഷത്തിനിടയിൽ സയേഷ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്.

മകൾ അരിയാനയുടെ പിറന്നാളിനു കത്തിച്ച അതേ കാൻഡിൽ തന്നെയായിരുന്നു സയേഷയുടെ രണ്ടാം പിറന്നാളിനും ഉപയോഗിച്ചത്. 24 വർഷം തന്റെ അമ്മ ഈ കാൻഡിൽ നിധിപോലെ സൂക്ഷിച്ചു. എന്നായിരുന്നു സയേഷ പറഞ്ഞത്. സയേഷയുടെ മുംബൈയിലെ വീട്ടിലായിരുന്നു അരിയാനയുടെ പിറന്നാൾ ആഘോഷം നടന്നത്.