എന്റെ മൂത്ത മകള്‍ എന്നെ ചതിച്ചു! അവളെന്റെ വീടിന്റെ ആധാരം കൊണ്ടുപോയി! വേദിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആര്യ! - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ മൂത്ത മകള്‍ എന്നെ ചതിച്ചു! അവളെന്റെ വീടിന്റെ ആധാരം കൊണ്ടുപോയി! വേദിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആര്യ!

ബിഗ് ബോസ് സീസൺ 2 മികച്ച പ്രെതികരണം സ്വന്തമാക്കി മുന്നേറുകയാണ്. ഓരോ എപ്പിസോഡ് കഴിയുമ്പോഴും പ്രേക്ഷകർക്കു ആകാംഷയയും കൂടുന്നു. ബിഗ്ഗ് ബോസ്സിൽ കളിചിരികളും തമാശകളുമൊക്കെയായി ആരംഭിച്ച ദിനങ്ങളില്‍ നിന്ന് ഇപ്പോള്‍ അന്തരീക്ഷം ഇരുണ്ടുമൂടി തുടങ്ങി. ബിഗ് ബോസ്, മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ടാസ്ക്കുകളാണ് ഏവരെയും കണ്ണീരണിയിക്കുന്നത്.കഴിഞ്ഞ ദിവസം സോമദാസ്‌ തന്റെ ജീവിതത്തിലെ കയ്പ്പേറിയ ദിനങ്ങള്‍ ഓര്‍ത്ത് കണ്ണീരണിഞ്ഞിരുന്നു.ഇന്നലത്തെ ബിഗ് ബോസ് എപ്പിസോഡില്‍ ഏവർക്കും പ്രിയ്യപ്പെട്ട മത്സരാത്ഥികളില്‍ ഒരാളായ ആര്യയാണ് തന്റെ ജീവിതത്തില്‍ അനുഭവിച്ച ദുരിത ദിനങ്ങളെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞത്.

ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത സംഭവങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും, ദാമ്ബത്യജീവിതത്തില്‍ ഉണ്ടായ താളപ്പിഴകളെപ്പറ്റിയും ഒക്കെ മറ്റു മത്സരാര്‍ത്ഥികളോട് പങ്കു വെക്കാനായിരുന്നു ആര്യയ്ക്ക് ബിഗ് ബോസ് നല്‍കിയ നിര്‍ദേശം . തുടര്‍ന്ന് ആര്യ തന്റെ ജീവിതത്തിലെ കയ്പ്പേറിയ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയായിരുന്നു. കണ്ടിരിക്കുന്ന എല്ലാവരുടെയും കണ്ണ് നനക്കുന്ന അനുഭവമാണ് ആര്യ പങ്കുവെച്ചത്.

arya big boss 2

9 ക്ലാസ്സില്‍ പഠിക്കുമ്ബോഴാണ് ആര്യ പ്രണയത്തിലേക്ക് കടക്കുന്നത്. പത്താം ക്ലാസ്സിലെത്തിയപ്പോള്‍ പ്രണയവിവരം രണ്ടുപേരും വീട്ടില്‍ അറിയിച്ചു. എന്നാല്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ ഇടക്കുവെച്ച്‌ വിദേശത്തു ജോലി നോക്കുകയായിരുന്ന അച്ഛന് സ്ട്രോക്ക് വരുകയും ആശുപത്രിയില്‍ ഏറെ നാള്‍ ചികിത്സയിലാകുകയും ചെയ്തു. അതിനെത്തുടര്‍ന്ന് കുടുംബം സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ച്‌ തുടങ്ങി. അച്ഛനെ വിദേശത്തു ഒറ്റക്ക് നിര്‍ത്താനാകാത്തതുമൂലം തങ്ങള്‍ നാട്ടിലേക്ക് തിരികെ വിളിച്ചു. എന്നാല്‍ തിരികെ എത്തിയ അച്ഛന് ജോലി ഒന്നും ലഭിക്കാത്തതുമൂലം കുടുംബത്തിന്റെ സാമ്ബത്തിക ഭദ്രത വീണ്ടും തകര്‍ന്നു. കുറച്ച്‌ നാളുകള്‍ക്ക് ശേഷം അച്ഛന് ഒരു പുതിയതായി തുടങ്ങിയ ആശുപത്രിയില്ജോലി ലഭിച്ചു. ഇതിനിടയിലായിരുന്നു തന്റെ വിവാഹം. പതിനെട്ടാം വയസ്സില്‍ ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്ബോഴാണ് താന്‍ വിവാഹിതയായത്. രണ്ടു വര്‍ഷത്തിന് ശേഷം മകള്‍ ലഭിച്ചു.അച്ഛനെ വീണ്ടും വയ്യാത്ത അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ പരിശോധനയില്‍ അച്ഛന് ജന്മനാ ഒരു കിഡ്‌നി മാത്രമേ ഉള്ളുവെന്ന് കണ്ടെത്തി. അതിന്റെ ഫലമായി പല ആരോഗ്യ പ്രശ്നങ്ങളും അച്ഛന് നേരിടേണ്ടി വന്നു.

Bigg-Boss-Malayalam-2-promo-Arya-Badai-emotional-about-her-fathers-death

ഇതിനിടയില്‍ അച്ഛന് അറ്റാക്ക് വന്നു. വീണ്ടും ആശുപത്രി വാസം. ആശുപത്രി അധികൃതര്‍ അച്ഛന് ആരോഗ്യത്തിന് ഹാനികരമായ ചില മരുന്നുകള്‍ നല്‍കി. കിഡ്‌നി രോഗമുള്ളവര്‍ക്ക് നല്‍കാന്‍ പാടില്ലാത്ത മരുന്നുകള്‍ നല്കിയതുമൂലം അച്ഛന്‍ വീണ്ടും ആശുപത്രിയിലായി. ചികിത്സകള്‍ക്ക് ശേഷം വീട്ടില്‍ വന്ന് കുറച്ച്‌ നാളുകള്‍ക്ക് ശേഷം അച്ഛന് തലയില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതായി കണ്ടെത്തി. തുടര്‍ന്ന് അച്ഛന് ഓര്‍മ്മ ശക്തി നഷ്ടമായി. വീണ്ടും കുറെ നാള്‍ ആശുപത്രിയില്‍. എന്നാല്‍ മരുന്നുകള്‍ ഓവര്‍ ഡോസ് ആയതും ഹാര്‍ട്ട് പേഷ്യന്‍സിനു നല്കാന്‍ പാടില്ലാത്ത മരുന്നുകള്‍ നല്‍കിയതുമൂലം വീണ്ടും അച്ഛന്റെ ആരോഗ്യ നില വഷളായി. തുടര്‍ന്ന് അവിടെ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി അച്ഛന്‍ ജോലി ചെയ്യ്തിരുന്ന ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച്‌ അച്ഛന്‍ വീണ്ടും പഴയ നിലയിലേക്ക് മടങ്ങി വന്നു. ഡയാലിസിസ് മാത്രം മതിയെന്ന അവസ്ഥയിലെത്തി. എന്നാല്‍ ഓര്‍മ്മ ഇല്ലാതിരുന്ന അവസ്ഥയില്‍ അച്ഛന്‍ പറഞ്ഞൊരു വാചകം തനിക്ക് സഹിക്കാനായില്ല.

ബഡായി ബംഗ്ലാവിലെ ജോലി അവസാനിച്ചപ്പോള്‍ ഇനി എന്ത് എന്ന അവസ്ഥയിലായി. തുടര്‍ന്ന് തന്റെ അടുത്ത സുഹൃത്തുക്കളുമൊത്ത് ഒരു ബുട്ടീക്ക് തുടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ അതിനാവശ്യമായ പൈസ തന്റെ കയ്യിലില്ലായിരുന്നു. അപ്പോള്‍ അച്ഛന്‍ തങ്ങളുടെ വീടിന്റെ ആധാരം തന്നിട്ട് ലോണ്‍ എടുത്ത് ബിസിനസ്സിനാവശ്യമായ പണം അതില്‍ നിന്ന് കണ്ടെത്താന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഓര്‍മ്മ നഷ്ടമായപ്പോള്‍ തന്റെ മൂത്ത മകള്‍ തന്നെ ചതിച്ചെന്നും വീടിന്റെ ആധാരം എടുത്തുകൊണ്ടു പോയെന്നും പറഞ്ഞു. ഇത് തനിക്ക് സഹിക്കാനായില്ല. തുടര്‍ന്നും അച്ഛന്റെ നില ഗുരുതരമായി. താന്‍ അച്ഛനെ കാണാന്‍ ചെല്ലുമ്ബോള്‍ അച്ഛന്‍ തന്നോട് വെള്ളം ആവശ്യപ്പെടുമെന്നും എന്നാല്‍ നഴ്‌സുമാര്‍ അതിനു അനുവദിച്ചിരുന്നില്ല എന്നും ആര്യ പറയുന്നു.

ഒരു ദിവസം അച്ഛനെ കാണാന്‍ ചെന്നപ്പോള്‍ കൈകള്‍ തണുത്ത് വിറച്ച നിലയിലായിരുന്നു. ബിപി 24 ആയിരുന്നു കാണിച്ചത്. സംശയംതോന്നിയ താന്‍ നഴ്സിനോട് ചോദിച്ചപ്പോള്‍ അത് കുഴപ്പമില്ല എന്നാണ് അവര്‍ പറഞ്ഞത്. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഡോക്റ്റര്‍ തങ്ങളെ വിളിച്ച്‌ അച്ഛന്‍െറ നില അതീവ ഗുരുതരമാണ് എന്ന് അറിയിച്ചു. അമ്മയും തന്നോട് അച്ഛനെ അവസാനമായി ചെന്ന് കാണാന്‍ പറഞ്ഞു. അച്ഛനെ മോര്‍ച്ചറിക്കുള്ളില്‍ കാണേണ്ട അവസ്ഥ തനിക്കുണ്ടാകുമെന്നു താനൊരിക്കലും ചിന്തിച്ചിട്ടില്ല എന്നും ആര്യ പറഞ്ഞു. ഒന്ന് രണ്ടു വര്‍ഷം തന്റെ അമ്മ വീട്ടില്‍ കയറിയിട്ടില്ല. ഓരോ ആശുപത്രിയിലും മാറി മാറി ജീവിക്കുകയായിരുന്നു.പൊട്ടിക്കരഞ്ഞു കൊണ്ട് ആര്യ തന്റെ ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു. ആര്യയുടെ തുറന്നുപറച്ചിലിൽ നിന്നും നമുക്ക് ഒരു കാര്യം മനസിലാക്കാൻ സാധിക്കുന്നത് സെലിബ്രെട്ടികൾ പലർക്കും നമ്മൾ കാണുന്നതിലും അപ്പുറം പല ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ട് എന്നതാണ്.

ആര്യ തന്റെ ജീവിതാവസ്ഥകള്‍ വിവരിക്കുമ്ബോള്‍ മത്സരാര്‍ത്ഥികളായ മഞ്ജു പത്രോസും വീണ നായരും അലക്സന്ദ്രയുമൊക്കെ പൊട്ടി കരയുകയായിരുന്നു. വികാര നിര്‍ഭരമായ നിമിഷങ്ങളായിരുന്നു ബിഗ് ബോസ്സില്‍ ഇന്നലെ. ഇനി എന്തൊക്കെ നിമിഷങ്ങളാണ് ബിഗ് ഹവ്‌സില്‍ സംഭവിക്കുക എന്ന് കാത്തിരുന്ന് തന്നെ അറിയാം. ഇനിയും കണ്ണീരിലാഴ്ത്തുന്ന ജീവിതാനുഭവങ്ങൾ ആണോ മറ്റുള്ളവർക്കും എന്നറിയില്ല കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

Trending

To Top