Film News

ഞാൻ ഇട്ടേച്ചു പോയ വേഷമല്ല അത്, അർജുൻ വേറെ ലെവൽ ആയതിന് സന്തോഷം! ‘ഭ്രമയുഗ’ത്തിലെ  വേഷത്തെ കുറിച്ച്, ആസിഫ് അലി

തീയറ്ററുകളിൽ മികച്ച പ്രേഷക പ്രതികരണവുമായി മുന്നേറുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം, ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മറ്റൊരു പ്രധാന വേഷം ചെയ്യ്ത നടൻ ആണ് അർജുൻ അശോകൻ, എന്നാൽ ഇതിൽ അർജുനെ  പകരം ആ വേഷം ചെയ്യാൻ എത്തേണ്ടത് ആസിഫ് അലി ആയിരുന്നു, ഈ വേഷം താങ്കൾ ഇട്ടേച്ചു പോയതാണോ  എന്ന് അഭിമുഖ്ത്തിലെ  അവതാരകന്റെ ചോദ്യത്തിനെ ആസിഫ് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്,

ഒരിക്കലും താൻ ആ വേഷം ഇട്ടേച്ചു പോയതാണെന്ന് പറയരുത്, ഈ സിനിമ പ്ലാൻ ചെയ്യുന്നതിന് മുൻപ് ചില സിനിമകൾക്ക് കമ്മിറ്റഡ് ആയി, എന്നാൽ തനിക്ക് ഒരുപാട് ആഗ്രഹമുള്ള വേഷമായിരുന്നു ഭ്രമയുഗത്തിലെ അർജുൻ അശോകൻ ചെയ്യ്ത വേഷം, എന്നാൽ അർജുൻ ഈ വേഷം ചെയ്യ്തതിൽ വളരെ സന്തോഷമുണ്ട്, അവൻ വേറെ ലെവൽ ആയില്ലേ ആസിഫ് പറയുന്നു. ആ സിനിമയിലെ മമ്മൂക്കയുടെ വേഷം എനിക്ക് അത്ഭുതമായിരുന്നു, ശരിക്കും അത് ചെയ്യാൻ അദ്ദേഹം തയ്യാറയത് അദ്ദേഹം ഇതിൽ എത്രത്തോളം ഉത്സാഹിയാണെന്നു മനസിലാക്കാൻ കഴിഞ്ഞു

അദ്ദേഹത്തിന്റെ ആ ധൈര്യം എന്നെ ഒരുപാട് അത്ഭുതപെടുത്തിയിരുന്നു, അതുകൊണ്ടാണ് അദ്ദേഹം മലയാള സിനിമയുടെ മഹാനടനായി മാറിയത്. അർജുൻ ചെയ്യ്ത വേഷം എനിക്ക് ഒരുപാട് ആഗ്രഹം തോന്നിച്ച വേഷമായിരുന്നു എന്നാൽ മറ്റു ചില സിനിമകളുടെ കമ്മിറ്റ് ആയതുകൊണ്ടാണ് ആസിഫ് അലി പറയുന്നു

 

Suji