Film News

ജോമോൾ ഒരിടവേളക്ക് ശേഷം മലയാളത്തിൽ; അമ്പരിപ്പിക്കാൻ ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ ജയ് ഗണേഷ് ‘ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ,മനു മഞ്ജിത്ത്,വാണി മോഹൻ, രഞ്ജിത്ത് ശങ്കർ എന്നിവർ എഴുതിയ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു. എഡിറ്റർ-സംഗീത് പ്രതാപ്. സൗണ്ട് ഡിസൈൻ-തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,പ്രൊഡക്ഷൻ ഡിസൈനർ-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്‌സ് സേവ്യർ,കോസ്റ്റ്യൂംസ്-വിപിൻ ദാസ്,സ്റ്റിൽസ്- നവീൻ മുരളി.

ഡിസൈൻസ്-ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ എസ്, ഡിഐ-ലിജു പ്രഭാകർ,വിഎഫ്‌എകസ്- ഡിടിഎം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- സഫി ആയൂർ, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ,ടെൻ ജി മീഡിയ, പി ആർ ഒ-എ എസ് .ദിനേശ്.

Ajay Soni