ആസിഫ് അലിയുടെ പുതിയ ചിത്രം എത്തുന്നു! നടൻ സുരാജ്  വെഞ്ഞാറന്മൂടിനോടൊപ്പം, റിലീസ് തീയതി പ്രഖ്യാപിച്ചു 

Follow Us :

ആസിഫ് അലിയുടെ തലവൻ എന്ന ഹിറ്റ് ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ ഒരു വേളയിൽ നടന്റെ മറ്റൊരു പുതു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്, ചിത്രത്തിൽ ആസിഫിനോടൊപ്പം നടൻ സുരാജ്‌ വെഞ്ഞാറൻ മൂടും അഭിനയിക്കുന്നു, ഇരുവരും ഒന്നിക്കുന്ന ‘അഡിയോസ്‌ അമിഗോ’യുടെ റിലീസ് തീയതിയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഓഗസ്റ്റ് 2 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.ആഷിക് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്

ടോവിനോ ചിത്രമായ തല്ലുമാലയുടെ അസ്സോസിയേറ്റ് ഡയറക്ടർ ആയ നഹാസ് നാസർ ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റു വാർത്തകളെല്ലാം തന്നെ സോഷ്യൽ മീഡിയിൽ മുൻപേ ശ്രെദ്ധ പറ്റിയിരുന്നു. ഫെബ്രുവരി മാസത്തിൽ ആയിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊച്ചി കേന്ദ്രീകരിച്ചാണ് ചിത്രം ചിത്രീകരിച്ചരിക്കുന്നത്

ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദർ, എഡിറ്റിംഗ് – നിഷാദ്  യൂസഫ്, ആർട്ട്- ആഷിഖ് എസ്‌, ഗാനരചന- വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളികുന്നം, മേക്കപ്പ്- റോണക്സ് സേവ്യർ