പുതിയ അടവുമായി ആസിഫ് അലി..!! ഇതാ വിഷുക്കണി…!!

മലയാളത്തിലെ യുവതാര നിരയില്‍ ഏറെ ആരാധകരുള്ള നടനാണ് ആസിഫ് അലി.. ഋതു എന്ന സിനിമയിലൂടെയാണ് ആസിഫിന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം പിന്നീടങ്ങോട്ട് ഒട്ടനവധി കഥാപാത്രങ്ങളെ താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടനുമായി ബന്ധപ്പെട്ട പുതിയൊരു…

മലയാളത്തിലെ യുവതാര നിരയില്‍ ഏറെ ആരാധകരുള്ള നടനാണ് ആസിഫ് അലി.. ഋതു എന്ന സിനിമയിലൂടെയാണ് ആസിഫിന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം പിന്നീടങ്ങോട്ട് ഒട്ടനവധി കഥാപാത്രങ്ങളെ താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടനുമായി ബന്ധപ്പെട്ട പുതിയൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. തന്റെ ആരാധകര്‍ക്കുള്ള വിഷുക്കണിയുമായി കുറച്ച് നേരത്തേ തന്നെ എത്തിയിരിക്കുകയാണ് ആസിഫ് അലി. തന്റേ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് താരം സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുന്നത്.

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപനം നടന്നിരിക്കുകയാണ്. ‘അടവ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്്. രതീഷ് കെ രാജന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചായിരിക്കും ആസിഫ് അലി എത്തുക. ‘മുന്‍കൂറായി എന്റെ വിഷുക്കണി നിങ്ങള്‍ക്ക് നല്‍കുന്നു.. എന്ന് കുറിച്ചുകൊണ്ടാണ് ആസിഫ് അലി ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്…

‘മുന്‍കൂറായി എന്റെ വിഷുക്കണി നിങ്ങള്‍ക്ക് നല്‍കുന്നു. ജീവിതത്തില്‍ ഏതെങ്കിലും ഒരു സമയത്ത് നമ്മള്‍ എല്ലാവരും ”അടവ്” എടുക്കാറുണ്ട്. ഇതാണ് ഞങ്ങളുടെ ആ സമയം. അത് ഉടന്‍ നിങ്ങളുടേതുമാകും. എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതില്‍ ആകാംഷയുണ്ട്’, എല്ലാവരും റെഡിയായി ഇരിക്കൂ..

എന്നാണ് ആസിഫ് അലി തന്റെ സോഷ്യല്‍ മീഡിയ പേജുകൡ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ട് കുറിച്ചിരിക്കുന്നത്. ഡോക്ടര്‍ പോള്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ പോള്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കുന്നത് മുഹമ്മദ് ജിഷാദാണ്.