പ്രതീക്ഷിച്ചതിലും നല്ലൊരു ജീവിതമാണ് തനിക്ക് കിട്ടിയത്, അസ്ല

ഇന്ന് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഒരുപാട് ആണ്. പലരും വർഷങ്ങൾ കൊണ്ടുള്ള കഷ്ടപ്പാടിന്റെ  ഫലമായാണ് ഇന്ന് സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി പേരെടുക്കുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റിയായ താരമാണ് അസ്ല മാർലി എന്ന ഹില. തന്റെ വിശേഷങ്ങളും മറ്റും വ്‌ളോഗുകളിൽ കൂടി പങ്കുവെച്ചാണ് അസ്‌ല പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. അടുത്തിടെ ആണ് താരം വിവാഹിത ആയത്. അംജേഷ് ആണ് താരത്തിന്റെ ഭർത്താവ്. ഇപ്പോൾ ഭർത്താവിനൊപ്പം വിദേശത്താണ് താരം. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ഈ താര ദമ്പതികൾ. അടുത്തിരിക്കുന്ന സമയത്ത് തങ്ങൾ വഴക്കടിക്കാറില്ല എന്നാണ് ഇരുവരും പറയുന്നത്.

എന്നാൽ അകന്നിരുന്ന സമയത്ത്  ഞങ്ങൾ ചെറിയ രീതിയിൽ ഒക്കെ വഴിക്കിട്ടിട്ടുണ്ട്. അംജുക്കയുടെ ചില കാര്യങ്ങൾ എനിക്ക് ഇഷ്ടപ്പെടില്ല, എന്റെ ചില കാര്യങ്ങൾ അംജുക്കയ്ക്കും ഇഷ്ട്ടപെടാറില്ല. എന്നാൽ പത്ത് പതിനഞ്ച് മിനിട്ടുകൾക്ക് അപ്പുറം ആ പിണക്കം നീട്ടികൊണ്ട് പോകാറില്ല ഞങ്ങൾ എന്നുമാണ് ഹില പറയുന്നത്. ശരിക്കും ഞാൻ സ്വപ്നം കണ്ടതിനേക്കൾ മികച്ച ഒരു ഭർത്താവിനെയും കുടുംബത്തിന്റെയും ആണ് തനിക്ക് ലഭിച്ചത് എന്നും ഹില പറയുന്നു. ചില ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ എന്റെ  മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ ഞാൻ സ്വപ്നം കണ്ടതിലും അപ്പുറം ഒരു  ജീവിതമാണ് എനിക്ക് ദൈവം തന്നത്. വളരെ ഇന്നസെന്റ് ആയ മനുഷ്യൻ ആണ് അംജുക്ക.

അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങളോ വ്യക്തികളോ കാണുകയാണെങ്കിൽ അദ്ദേഹം അത് മുഖത്തു പ്രകടിപ്പിക്കും. അത് പോലെ തന്നെയാണ് അദ്ദേഹത്തിന്റെ ഉമ്മയും. ഒന്നും ഉള്ളിൽ വെച്ച് പെരുമാറുന്ന ശീലം ഇല്ല എന്നുമാണ് അംജേഷിനെ കുറിച്ച് ഹില പറയുന്നത്. എന്നാൽ തന്റെ മുൻ കാമുകി തന്നെ കൊണ്ട് ലോൺ എടുപിച്ച് പോലും സാധനങ്ങൾ വാങ്ങിപ്പിച്ചിരുന്നു എന്നും എന്നാൽ ഹില ഇത് വരെ തന്നെക്കൊണ്ട് ഒരു സാധനവും വാങ്ങിപ്പിച്ചിട്ടില്ല എന്നും അംജേഷ് പറയുന്നത്. അവൾ ഒന്നും വേണമെന്ന് ഇത് വരെ പറഞ്ഞിട്ടില്ല.  എത്ര നിര്ബന്ധിച്ചാലും ഒന്നും വാങ്ങിക്കുകയും ഇല്ല. അവൾ എങ്ങനെ എന്തെങ്കിലും വേണമെന്ന് പറയണേ എന്നാണ് എന്റെ പ്രാര്ഥനയെന്നും അംജേഷ് പറയുന്നു.