അങ്ങനെ എന്തെങ്കിലും ഒക്കെ ആയാൽ മാത്രം എന്നെ സ്നേഹിക്കുന്ന ആൾക്കാരെ എനിക്കാവശ്യം ഇല്ല

നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രം ആണ് അടുത്തിടെ പുറത്തിറങ്ങിയ ഹോം. ചിത്രത്തെ പ്രശംസിച്ച് കൊണ്ട് എത്തിയവരുടെ എന്നാൽ വളരെ കൂടുതൽ ആണ്. എന്നാൽ ഇപ്പോഴിതാ തനിക്ക് ചിത്രം ഇഷ്ട്ടപെട്ടില്ലെന്നും അതിന്റെ കാരണം സഹിതം വ്യക്തമാക്കുകയാണ് അശ്വതി ഐഡൻ എന്ന യുവതി. അശ്വതിയുടെ വാക്കുകൾ ഇങ്ങനെ, ഹോം എന്ന മൂവി എന്തു കൊണ്ടാണ് എനിക്കിഷ്ടപ്പെടാഞ്ഞത് എന്റെ ആസ്വാദന നിലവാരത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നൊക്കെ ഞാൻ ആലോചിച്ചു. ഇഷ്ടമാവാത്തതിന്റെ ആദ്യത്തെ കാരണം എന്തെങ്കിലും എക്സ്ട്രാ ഓർഡിനറി ആയ കാര്യം ചെയ്താലേ അച്ഛനെ മകൻ അംഗീകരിക്കു എന്നു കാണിച്ചതാണ്. എനിക്കൊരിക്കലും എക്സ്ട്രാ ഓർഡിനറി അമ്മയോ മകളോ മരുമകളോ ഭാര്യയോ ആവാൻ സാധിക്കില്ല. അങ്ങനെ എന്തെങ്കിലും ഒക്കെ ആയാൽ മാത്രം എന്നെ സ്നേഹിക്കുന്ന ആൾക്കാരെ എനിക്കാവശ്യം ഇല്ല. ഇതിന്റെ ഒരു lite example പറയാം. ഭാര്യയെ ഭർത്താവ് തന്റെ പെണ്‍ സുഹൃത്തിനെ പോലെ modern ആവാൻ നിർബന്ധിക്കുന്നു.

അവൾ ഇടുന്ന പോലത്തെ dress ഇട്. അവളുടെ body പോലെ shape ഉള്ള body ആക്കൂ, പുറത്തു പോവുമ്പോൾ അയാൾക്കിഷ്ടമുള്ള പോലെ ഭാര്യയെ മറ്റുള്ളവരുടെ മുൻപിൽ present ചെയ്യാൻ അവളെ സ്റ്റൈൽ ആക്കാൻ വേണമെങ്കിൽ അയാൾ വേറെ ആൾക്കാരുടെ സഹായം വരെ നേടും. അവസാനം ഭാര്യ സ്വന്തം രീതിയിൽ എല്ലാം ചെയ്യുന്നുണ്ടെന്നും അയാൾക്കു കണ്ണിനു കുളിർമ തരുന്ന രീതിയിൽ അവൾ ആയിട്ടുണ്ടെന്നും തോന്നി വരുന്ന ആ സ്നേഹം ഒക്കെ എന്തു കോപ്പിലെ സ്നേഹം ആണ്. ഒരുപാധികളും ഇല്ലാതെ എന്നെ സ്നേഹിക്കുന്നവർ എന്നെ സ്നേഹിച്ചാൽ മതി. ഇനി എന്റെ വീട്ടിൽ ഞാൻ imperfect ആണ്‌ എന്നൊക്കെ ശ്രീനാഥ് ഭാസി പറയുമ്പോൾ എനിക്ക് വേറൊരു കാര്യം ആണ് ഓർമ വന്നത്. കാന്താരി കലിപ്പനോട് നീ എന്തിനാ എന്നോട് ഇങ്ങനെ ദേക്ഷ്യപ്പെടുന്നതെന്ന് ചോദിച്ചപ്പോൾ നിന്നോടും അമ്മയോടും ദേഷ്യപ്പെട്ടാൽ നിങ്ങൾ തിരിച്ചു ദേഷ്യപ്പെടില്ല എന്നു പറഞ്ഞതാണ്.

എന്റെ വീട്ടിൽ ഞാൻ എന്തും കാണിക്കും എന്നു പറയുമ്പോൾ നിങ്ങളുടെ ഈ കാണിക്കൽ കൊണ്ടു വിഷമം അനുഭവിക്കുന്ന ആൾക്കാർ തന്നെ വേണമല്ലോ അല്ലെ നിങ്ങളെ തിരുത്താനും. എന്റെ മോൻ ഒരു തെറ്റ് ചെയ്താൽ അത് തെറ്റാണെന്ന് അറിഞ്ഞു തന്നെ വേണം അവനത് തിരുത്താൻ അല്ലാതെ അവന്റമ്മ എന്തോ വലിയ ആളാണ് അതു കൊണ്ടു ഒന്നു നന്നായേക്കാം എന്നു അവൻ വിചാരിക്കരുത്. അതു പോലെ തന്നെ അവന്റെ imperfect സ്വാഭാവം കാണിക്കാനുള്ള ഇടവുമല്ല അവന്റെ വീട്. And എന്റെ comfort place ഒരിക്കലും വീട് അല്ല.. എനിക്കറിയാവുന്ന പല ആൾക്കാരുടെയും. സിനിമയിൽ ഒലിവർ സൂര്യൻ ഫ്രണ്ട്ഷിപ് ഇഷ്ടം ആയി. എല്ലാരും നന്നായി അഭിനയിച്ചിട്ടുണ്ട്. വിജയ് ബാബു ലാലേട്ടനെ അനുകരിക്കുന്ന പോലെ തോന്നി.

Sreekumar R