ഞാൻ എന്താണെന്ന് അവർ എന്നിലൂടെ തന്നെ മനസ്സിലാക്കട്ടെ

വർഷങ്ങൾ കൊണ്ട് മിനിസ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ലക്ഷ്‌മി നായർ. എന്നാൽ അഭിനയത്തിൽ അല്ല, പാചകത്തിൽ കൂടി ആണെന്ന് മാത്രം. ലക്ഷ്മി നായരുടെ പാചക പരുപാടി കാണാത്ത മലയാളികൾ ചുരുക്കം ആണെന്ന് തന്നെ പറയാം. വർഷങ്ങൾ കൊണ്ട് പലതരം വിഭവങ്ങൾ നമുക്ക് പരിചയപ്പെടുത്തി തരുന്ന ലക്ഷ്മി അടുത്തിടെ ആണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. നിരവധി ആരാധകർ ആണ് ലക്ഷ്മിയുടെ പാചകത്തിനുള്ളത്. നിരവധി പാചക പരിപാടികളിൽ പങ്കെടുക്കുകയും പാചക മത്സരങ്ങളിൽ വിധി കർത്താവായി എത്തിയും ലക്ഷ്മി ഓരോ മലയാളികൾക്കും സുപരിചിത ആണ്. എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് ചില വിവാദങ്ങളിൽ ലക്ഷ്മിയുടെ പേരും ഉൾപ്പെട്ടിരുന്നു. അതിനെ കുറിച്ച് ലക്ഷ്‌മി യാധൊരു വിശദീകരണവും നൽകിയിരുന്നില്ല. വലിയ തോതിൽ ഉള്ള വിമർശനങ്ങൾ ആണ് താരത്തിന് നേരെ ഉണ്ടായത്. അവയോടും ലക്ഷ്മി പ്രതികരിച്ചിരുന്നില്ല.

അടുത്തിടെയാണ് ലക്ഷ്മിയുടെ വിദേശത്തുള മകൾക്ക് ഒറ്റ പ്രസവ മൂന്ന് കുഞ്ഞുങ്ങൾപിറന്നത് . തന്റെ യൂട്യൂബ് ചാനലിൽ കൂടി അതിന്റെ സന്തോഷം ലക്ഷ്മി പങ്കുവെച്ചിരുന്നു. ഉടൻ തന്നെ മകൾക്ക് അരികിലേയ്ക്ക് പോകാനായി കാത്തിരിക്കുകയാണെന്നു താൻ എന്നാണു വിഡിയോയിൽ കൂടി ലക്ഷ്മി പറഞ്ഞത്. രണ്ടു ആൺകുട്ടിയും ഒരു പെൺകുട്ടിയും ആണ് മകൾക്ക് ജനിച്ചത്. പൊതുവെ അഭിമുഖങ്ങളിൽ അധികം പങ്കെടുക്കാത്ത വ്യക്തി കൂടിയാണ് ലക്ഷ്മി. ഇതിനു ഉള്ള വ്യക്തമായ മറുപടിയും ലക്ഷ്‌മിപറയുന്നുണ്ട് . ഇപ്പോഴത്തെ മീഡിയയുടെ ഒരു ട്രെൻഡ് ആണ് അഭിമുഖത്തിലെ ഏതാനും ചില ഭാഗങ്ങൾ മാത്രം എടുത്ത് ന്യൂസ് ആക്കുക എന്നത്.

നമ്മൾ പറയുന്ന മുഴുവൻ കാര്യങ്ങളും എടുക്കാതെ ചിലത് മാത്രം എടുത്ത് മറ്റൊരു തരത്തിൽ ന്യൂസ് ആക്കൽ ആണ് ഇപ്പോഴത്തെ രീതി. നമ്മുടെ പെർമിഷൻ പോലും  അതിനു അവർക്ക് ആവിശ്യം ഇല്ല. അത് കൊണ്ടാണ് അഭിമുഖങ്ങളിൽ ഒന്നും ഞാൻ പങ്കെടുക്കാത്തത്. വളരെ സൂക്ഷിച്ചാണ് ജീവിക്കുന്നത് ഞാൻ. ഞാൻ എന്താണെന്ന് ആളുകൾ എന്നിൽ കൂടി തന്നെ മനസ്സിലാക്കട്ടെ. യൂട്യൂബ് ചാനൽ തുടങ്ങുന്നതിനു മുൻപ് എനിക്കെതിരെ ഒരുപാട് വിമർശനങ്ങൾ പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ ചാനൽ തുടങ്ങിയതിനു ശേഷം അതിനു വലിയ കുറവാണ് ഉണ്ടായിരിക്കുന്നത് എന്നും ലക്ഷ്മി പറഞ്ഞു.

 

 

 

 

 

 

 

 

Sreekumar R