അതെ അവൾ പുലിയാണ്

സാമൂഹിക മാധ്യമങ്ങളുടെ കടന്നു വരവോടുകൂടി സൈബർ ക്രൈം മേഖലയില പുത്തനുണർവു കൈവന്നിരിക്കുകയാണ്. വിവര സാങ്കേതിക വിദ്യയുടെ വളർച്ചയുടെ നേട്ടം ഇപ്പോൾ ഓരോ സധാരനകാരന്റെയും കൈകുമ്പിളിൽ മൊബൈൽ ഫോണായും സാമൂഹിക മാധ്യമങ്ങളായും നിലകൊള്ളുന്നു.  സോഷ്യൽ മീഡിയ അഥവാ സാമൂഹിക മാധ്യമങ്ങൾ നല്ലതുതന്നെ ശരിയായ രീതിയിലുള്ള ഉപയോഗത്തിനാണെങ്കിൽ. ചിന്തയും അഭിപ്രായ പ്രകടനങ്ങളും പുറം ലോകവുമായി പങ്കുവയ്ക്കാനുള്ള സുരക്ഷിത താവളമാണ് സോഷ്യൽ മീഡിയ  അഥവാ സാമൂഹിക മാധ്യമങ്ങൾ.

ഏതൊരു നല്ല കാര്യത്തിനും രണ്ടുവശങ്ങൾ ഉണ്ടല്ലോ സോഷ്യൽ മീഡിയയുടെ  മറ്റൊരു മുഖമാണ് സൈബർ ക്രൈം. സോഷ്യൽ മീഡിയ വഴിയുള്ള വ്യക്തി ഹത്യകളും അപവാടപ്രചരങ്ങളും  എല്ലാം സൈബർ  ക്രൈം വിഭാഗത്തിൽപ്പെടുന്നു .  മാറുന്ന സമൂഹത്തിൽ ആബാലവ്യദ്ധ ജനസമൂഹം സാമൂഹിക മാധ്യമങ്ങളിൽ അംഗങ്ങളാണ് , എന്നാൽ  ചുരുക്കം ചിലർ സാമൂഹിക മാധ്യമങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നു ഇത്തരം ആളുകളാണ് സൈബർ കുറ്റവാളികൾ. കേരളം ഇന്ത്യയിലെ തന്നെ ഉയർന്ന സൈബർ ക്രൈം റേറ്റ് ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് . കേരളത്തിൽ സ്തീകൾക്കെതിരെ യുള്ള അതിക്രമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ സൈബർ ക്രൈമിന്റെ എണ്ണം കുറവല്ല.
സോഷ്യൽ  മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനും പരിഹരിക്കപ്പെറ്റാനുമുള്ള വിവിധ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും ഫലപ്രദമായ രീതിയിൽ അവയൊന്നും പ്രവർത്തിക്കാത്തതു ഈ രംഗത്തെ കുറ്റകൃത്യങ്ങളുടെ എണ്ണപ്പെരുപ്പത്തിനു കാരണമാകുന്നു. ഇത്തരം സംഘനകൾ ആർജവത്തോടെ കുറ്റവാളികൾക്കെതിരെ കാലതാമസമില്ലാതെ ശിക്ഷാനടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഇത്തരം കുറ്റകൃത്യങ്ങൾ ഒരു പരിധി വരെ കുറക്കാൻ നമുക്കായേനെ.
ഈയിടെ ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാർത്തയാണ് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ചാരിറ്റിയുടെ മറവില്‍ അനാഥാലയങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ ജോലിക്കെത്തിക്കുയും പിന്നീട് തന്റെ ലൈംഗീകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും ഇയാള്‍തന്നെ സമ്മതിക്കുന്നത്തിന്റെ ദ്യശ്യങ്ങൾ ബോബി ചെമ്മണ്ണൂരിന്റെ തന്നെ ചതിയില്‍പെട്ട ഒരു പെണ്‍കുട്ടി ഒളിക്യാമറയില്‍ ചിത്രീകരിക്കുകയും പിന്നീടത്‌ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. മുഖ്യധാരാവാര്ത് മാധ്യമങ്ങൾ കണ്ടിട്ടും കണ്ടില്ലന്നു നടിച്ച ഈ വാർത്താ ഓൺലൈൻ മാധ്യമങ്ങൾ വഴി ജനശ്രദ്ധ നേടിയ ഒന്നാണ്.

സാമൂഹിക മാധ്യമങ്ങളിലെ രാജാവ്  എന്നറിയപ്പെടുന്നത് ഫേസ്ബുക്കാണ്. അടുത്തയിടെ വാർത്താ  പ്രാധാന്യം നേടിയ ഒരു സംഭവമാണ് ഫേസ്ബുക്ക് ചാറ്റിലൂടെ പെൺകുട്ടികളോട് അശ്ലീല സംഭാഷണം നടത്തുന്നത് ഒരു പതിവായി മാറിയിരിക്കുകയാണ്. പകൽമാന്യന്മാരായ പലരുമാണ് ഇത്തരം സംഭാഷങ്ങൾ നടത്തുന്നതെന്നത് അതിലേറെ കഷ്ടം. ഇതരത്തിൽ അശ്ലീല സംഭാഷണവുമായി എത്തിയ ആയുർവേദ ഡോക്ടർക്ക് പെൺകുട്ടികൊടുത്തത് എട്ടിന്റെ പണി. ഇയാള്‍ കരുനാഗപ്പള്ളി സ്വദേശിയും ഒരു സ്വാകാര്യ സ്ഥാപനത്തിന്റെ മാനേജിന് ഡയരക്ടറും ആണ്. യുവ ഡോക്ടറുടെ യഥാര്‍ത്ഥമുഖം എല്ലാവരും തിരിച്ചറിയണമെന്ന്  പറഞ്ഞാണ് യുവതിയുടെ പോസ്റ്റ്. പോസ്റ്റ് ഇതിനകം 5000ത്തിലധികം പേര്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. യുവാവ് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പോസ്റ്റ്. എന്നാൽ പോസ്റ്റ് ഫേസ്ബുക്ക് റിമൂവ് ചെയ്തു. അതിൽ അപലപിച്ചും പെൺകുട്ടി പോസ്റ്റ് ഇട്ടിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണരൂപം…

ഒരുപാട് വട്ടം ആലോചിച്ചതാണ് ഇങ്ങനൊരു പോസ്റ്റ് ഇവിടെ എഴുതിയിടണോ എന്ന്…….പിന്നെ ഈ അനുഭവം എനിക്ക് മാത്രമല്ല ഉണ്ടായിട്ടുള്ളതെന്ന വ്യക്തമായ ധാരണയുള്ളതുകൊണ്ടും പുറത്ത് പറയാന്‍ ഒരാളുപോലും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ല എന്നതുകൊണ്ട് സുഹൃത്തുക്കള്‍ പ്രത്യേകിച്ച് ആയുര്‍വ്വേദ കോളേജിലെ സഹോദരിമാര്‍ അറിയാന്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം ഇതിവിടെ പോസ്റ്റ് ചെയ്യുകയാണ്… മാക്‌സിമം പേരിലേയ്ക്ക് ഷെയര്‍ ചെയ്യുക…

ആയുര്‍വ്വേദ കോളേജിലെ ഒട്ടുമിക്ക പേരുടെയും ഫ്രണ്ട്‌സ് ലിസ്റ്റില്‍ Aravind krishnan എന്ന ഒരു ആയുര്‍വ്വേദ ഡോക്ടറുടെ പ്രൊഫൈല്‍ കാണാം…..
ഇയാള്‍ കരുനാഗപ്പള്ളി സ്വദേശിയും സ്വകാര്യസ്ഥാപനത്തിന്റെ മാനേജിന് ഡയരക്ടറും ആണ്…. നേരിട്ട് പരിചയമില്ല….മ്യൂച്വല്‍ ഫ്രണ്ട്‌സ് ആയി സ്വന്തം ക്ലാസിലെ കുറേ പേരെ കണ്ടതുകൊണ്ടാണ് റിക്വസ്റ്റ് ആക്‌സപ്ട് ചെയ്തത്…..അപ്പൊതന്നെ ഇന്‍ബോക്‌സില്‍ മെസേജുകളുടെ പെരുമഴ…..അതും ഒരു പെണ്ണിനോട് സംസാരിക്കാവുന്ന ഏറ്റവും വൃത്തികെട്ട ഭാഷയില്‍…..ഇയാളെക്കുറിച്ച് പലകുറി കൂടെ ജോലിചെയ്യുന്ന പെണ്‍കുട്ടികള്‍ ഇതുപോലെ മോശം അനുഭവം ഉള്ളതായിട്ട് പറഞ്ഞുകേട്ടിട്ടുണ്ട്…പക്ഷേ ഒരാളും ഇതിനെതിരെയൊരു ചെറുവിരല്‍ അനക്കിയിട്ടില്ല…..കരുനാഗപ്പള്ളിയിലും മറ്റുമായി നാല് ക്ലിനിക്കുകള്‍ നടത്തിവരുന്ന ഇയാളെപ്പോലുള്ള പകല്‍മാന്യമ്മാര്‍ക്ക് അഴിഞ്ഞാടാനുള്ളതല്ല സ്ത്രീകളുടെ ഇന്‍ബോക്‌സ്……… സെക്‌സ് മാത്രം സംസാരിക്കുന്ന ഒരുത്തന് എങ്ങനെയൊരു സ്ത്രീയെ ചികിത്സിക്കാനാവും….? പെണ്ണിന്റെ ശരീരത്തില്‍ കാമം അല്ലാതെ രോഗം എങ്ങനെ കണ്ടെത്താന്‍ കഴിയും ? ഇവനെയൊക്കെ വിശ്വസിച്ച് ഇവരുടെ ഹോസ്പിറ്റലില്‍ ചെലുന്ന നമ്മുടെയൊക്കെ അമ്മമാര്‍ക്കും ചേച്ചിമാര്‍ക്കും ഇതിലും മോശം അനുഭവം ആണ് വരാനിരിക്കുന്നത്…
പ്രതികരിക്കാതിരിക്കുകയെന്നത് ഇവനെപ്പോലൂള്ള കൂട്ടിക്കൊടുപ്പുകാര്‍ക്ക് ഒത്താശ ചെയ്യുന്നതിന് തുല്യം തന്നെയാണ്….ഇപ്പൊഴും ഇയാളെന്തെന്നറിയാതെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ വെച്ചിരിക്കുന്ന കോളേജിലെ മുഴുവന്‍ സുഹൃത്തുക്കളുംഇതൊരറിയിപ്പായിക്കണ്ട് ഇപ്പൊള്‍ത്തന്നെ ഇയാളെ ബ്ലോക്ക് ചെയ്ത് ചാണകവെള്ളം തെളിച്ച് സ്വയം ശുദ്ധിയാവുന്നതാവും ഭൂഷണം.
ഫെയ്‌സ്ബുക്ക് എന്നത് കാമം കരഞ്ഞ് തീര്‍ക്കാനുള്ള വേദിയാണെന്ന് കരുതുന്ന ഇവനെപ്പോലുള്ള ഞരമ്പുകള്‍ക്ക് ഒരു പാഠം ആവും വിധം ഫെയ്‌സ്ബുക്ക് വഴിതന്നെ ഈ വാര്‍ത്ത പ്രചരിപ്പിച്ച് പൊതുജനങ്ങളിലേയ്‌ക്കെത്തിക്കുക…
ഒരൊറ്റ  വരി കൊണ്ട്  വിപ്ലവം സംഘടിപ്പിക്കാനുള്ള ശേഷി സാമൂഹിക മാധ്യമങ്ങൾക്കും ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്കും ഉണ്ട് . നമ്മുടെ വിരൾത്തുമ്പിലെ ശക്തി നാമോരുത്തരും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Devika Rahul