നിറവയറില്‍ ആതിര മാധവിന്റെ അറബിക് കുത്ത്.. വിജയ് ആരാധകരോട് ക്ഷമാപണം നടത്തി നടി..!

കുടുംബപരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ആതിര മാധവ്. കുടുംബവിളക്ക് എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. പിന്നീട് ഗര്‍ഭിണിയായതോടെ താരം സീരിയലില്‍ നിന്ന് വിട്ടുനില്‍ക്കുക ആയിരുന്നു. ഇപ്പോള്‍ തന്റെ ഗര്‍ഭകാലം കൂടുതല്‍ സുന്ദരമാക്കാനും സന്തോഷകരമാക്കാനും ഉള്ള ശ്രമങ്ങളിലാണ് താരം.

ഗര്‍ഭാവസ്ഥയിലൂടെ കടന്നു പോകുന്ന തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെച്ചുകൊണ്ട് ആതിര സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ നിറവയറില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുന്ന വിജയ് പാട്ടിന് ചുവട് വെച്ചിരിക്കുകയാണ് ആതിര. വിജയുടെ ബീസ്റ്റ് എന്ന ചിത്രത്തിലെ അറബിക് കുത്തിനാണ് താരം ചുവട് വെച്ചിരിക്കുന്നത്.

ഡാന്‍സ് വീഡിയോയ്ക്ക് നടി നല്‍കിയ ക്യാപ്ഷനും അതിന് താഴെ വന്നിരിക്കുന്ന കമന്റുകളുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അതേസമയം വിജയ് ആരാധകര്‍ എന്നെ തെറി പറയേണ്ടതില്ലെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദി തന്റെ ഭര്‍ത്താവ് ആണെന്നാണ് നടി പറഞ്ഞത്.’ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഭ്രാന്ത് പിടിക്കുന്ന എന്റെ ഭര്‍ത്താവാണ് ഈ ഡാന്‍സ് എന്നെ കൊണ്ട് ചെയ്യിപ്പിച്ചത്.

രാജീവ് ഇതിന്റെ എല്ലാ ഉത്തരവാദിത്തവും നിങ്ങള്‍ക്കാണ്. വിജയ് ഫാന്‍സ് എന്നെ തെറി വിളിക്കേണ്ട എന്നുമാണ് വീഡിയോയുടെ ക്യാപ്ഷനില്‍ ആതിര കുറിച്ചിരിക്കുന്നത്. ആതിര എപ്പോഴും ഇങ്ങനെ സന്തോഷവതിയായി ഇരിക്കൂ അത് കുഞ്ഞിന് കൂടുതല്‍ ഗുണം ചെയ്യുമെന്നും ആരാധകര്‍ കുറിയ്ക്കുന്നു.

 

Aswathy