എടാ മോനേ… ആവേശത്തിലെ ‘ജാഡ’ വീഡിയോ സോംഗ് എത്തിയിട്ടുണ്ട്

തിയറ്ററുകളിൽ വൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ് ഫഹദിന്റെ ആവേശം. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശത്തിലെ ഗാനങ്ങളും തിയറ്ററുകളിൽ ആവേശം വിതറിയിരുന്നു. സുഷിൻ ശ്യാം ആണ് ചിത്രത്തിൻറെ സംഗീതം. ഇപ്പോഴിതാ ചിത്രത്തിലെ…

തിയറ്ററുകളിൽ വൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ് ഫഹദിന്റെ ആവേശം. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശത്തിലെ ഗാനങ്ങളും തിയറ്ററുകളിൽ ആവേശം വിതറിയിരുന്നു. സുഷിൻ ശ്യാം ആണ് ചിത്രത്തിൻറെ സംഗീതം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ശ്രദ്ധേയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ച ജാഡ എന്ന ഗാനമാണിത്. വിനായക് ശശികുമാർ ആണ് വരികൾ എഴുതിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയാണ് ആലാപനം.

പ്രഖ്യാപന സമയത്തു തന്നെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു ആവേശം. തിയറ്ററുകളിൽ തരംഗം തീർത്ത രോമാഞ്ചത്തിൻറെ സംവിധായകൻ ജിത്തു മാധവൻറെ സംവിധാനത്തിൽ ഫഹദ് ഫാസിൽ എത്തുന്നു എന്നതായിരുന്നു അതിന് കാരണം. ജിത്തു മാധവൻറെ രണ്ടാമത്തെ ചിത്രമാണിത്. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഷോകൾ മുതൽ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഫഹദ് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. ബംഗളൂരു പശ്ചാത്തലമാക്കുന്ന ആക്ഷൻ കോമഡി ചിത്രത്തിൽ രംഗ എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് ബംഗളൂരുവിൽ പഠിക്കാനെത്തുന്ന ഒരു സംഘം മലയാളി വിദ്യാർഥികളും രംഗയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിൻറെ പ്ലോട്ട്. ഹിപ്സ്റ്റർ, മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ് എന്നിവരാണ് വിദ്യാർഥികളെ അവതരിപ്പിച്ചിരിക്കുന്നത്.

അൻവർ റഷീദ് എൻറർടെയ്ൻമെൻറ്, ഫഹദ് ഫാസിൽ ആൻറ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ നസ്രിയ നസീമും അൻവർ റഷീദും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം സമീർ താഹിറാണ് നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹർഷൻ, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലെ, വ്സ്ത്രാലങ്കാരം വഷർ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എ ആർ അൻസാർ.