Film News

അതിൽ ഞാൻ ചെയ്ത മൂന്നു പാട്ടുകളും ടീസറും ഇതാ; മാനസികമായി വളരെ തളർത്തിയെന്ന് മോ​ഹൻ സിത്താരയുടെ മകൻ

റുബൽ ഖാലി എന്ന് കേട്ടിട്ടില്ലാത്ത ആരും തന്നെ ഉണ്ടാവില്ല, പ്രത്യേകിച്ചും പ്രവാസികൾ. ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ, ഏറ്റവും വലിപ്പമേറിയ മരുഭൂമിയാണ് റുബൽ ഖാലി. ഈ മരുഭൂമി പശ്ചാത്തലമായി വരുന്ന രാസ്ത എന്ന അനീഷ് അൻവർ ചിത്രം ജനുവരി 5 ന് തീയേറ്ററുകളിൽ എത്തിയിരുന്നു. ഇപ്പോൾ ഈ സിനിമയ്ക്ക് സം​ഗീതം ഒരുക്കിയ മോഹൻ സിത്താരയുടെ മകൻ അവിൻ മോഹൻ സിത്താരയുടെ കുറിപ്പാണ് ചർച്ചയാകുന്നത്. രാസ്ത എന്ന സിനിമ കഴിഞ്ഞദിവസം ഇറങ്ങിയ നാലഞ്ചു മണിക്കൂറിൽ തന്നെ ഒരു റിവ്യൂ ഇറങ്ങിയുണ്ടായി ആ റിവ്യൂവിൽ ആ സിനിമ തീരെ കൊള്ളില്ല എൻറെ മ്യൂസിക് തീരെ കൊള്ളില്ല ഭയങ്കര മോശം മ്യൂസിക് എന്ന് പറഞ്ഞത് എന്നെ മാനസികമായി വളരെ തളർത്തിയെന്നാണ് അവിൻ കുറിച്ചത്.

അവിന്റെ കുറിപ്പ് വായിക്കാം…

ഞാൻ അവിൻ മോഹൻ സിത്താര സംഗീതസംവിധായകൻ മോഹൻ സിത്താരയുടെ മകനാണ്. അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത എന്ന സിനിമ കഴിഞ്ഞ അഞ്ചാം തീയതി റിലീസ് ആയിട്ടുണ്ട്
ഞാനായിരുന്നു സംഗീതസംവിധായകൻ.

ഞാൻ അനീഷ് അൻവറിന്റെ തന്നെ സക്കറിയുടെ ഗർഭിണികൾ എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് വന്നത് കൂടാതെ അനീഷ് അൻവറിന്റെ കൂടെ കുമ്പസാരം, ബഷീറിൻറെ പ്രേമലേഖനം, ഗ്രാൻഡ്ഫാദർ ഒക്കെ സംഗീതസംവിധായകനായി വർക്ക് ചെയ്തിട്ടുണ്ട്.

രാസ്ത എന്ന സിനിമ കഴിഞ്ഞദിവസം ഇറങ്ങിയ നാലഞ്ചു മണിക്കൂറിൽ തന്നെ ഒരു റിവ്യൂ ഇറങ്ങിയുണ്ടായി ആ റിവ്യൂവിൽ ആ സിനിമ തീരെ കൊള്ളില്ല എൻറെ മ്യൂസിക് തീരെ കൊള്ളില്ല ഭയങ്കര മോശം മ്യൂസിക് എന്ന് പറഞ്ഞത് എന്നെ മാനസികമായി വളരെ തളർത്തി.
റിവ്യൂ പറയുന്നതിൽ ഞാൻ അഡ്മിറ്റ് ചെയ്യുന്നു പക്ഷേ ഇത് നമ്മുടെ സിനിമയെ ടാർഗറ്റ് ചെയ്തുകൊണ്ട് ഡിഗ്രേഡ് ചെയ്യാനുള്ള ശ്രമം ആയിട്ടാണ് ആ റിവ്യൂ കണ്ടപ്പോൾ തോന്നിയത്.
ഒരു ബ്രീത്തിങ് സ്പേസ് പോലും കൊടുക്കാതെ നാലഞ്ചു മണിക്കൂറിൽ തന്നെ റിവ്യൂ പറഞ്ഞതിലാണ് എന്നെ മാനസികമായി വളരെ തളർത്തിയത്.

അതിൽ ഞാൻ ചെയ്ത മൂന്നു പാട്ടുകളും ടീസറും ട്രെയിലറിന്റെയും യൂട്യൂബ് ലിങ്ക് ഇതിൻറെ കൂടെ അയക്കുന്നു
നിങ്ങളെല്ലാവരും അത് ഒന്ന് കാണണം
നിങ്ങൾ അത് കണ്ടിട്ട് അതിൻറെ അഭിപ്രായം എന്നെ അറിയിക്കണം
പാട്ടുകളും ടീസറും ട്രെയിലറും കാണുമ്പോൾ നിങ്ങൾക്ക് സിനിമയിലെ മ്യൂസിക്കിലെ ഏകദേശം രൂപം മനസ്സിലാകുമെന്ന് കരുതുന്നു
എന്നിട്ട് സിനിമ കാണാൻ തോന്നുകയാണെങ്കിൽ നിങ്ങൾ സിനിമയും ദയവുചെയ്ത് കാണണം

സിനിമ കണ്ട് അതിലെ മോശവും ശരിയും എന്നെ അറിയിക്കുക പുറമേ എല്ലാവരും നല്ലത് പറയുന്ന ഈ സിനിമ റിവ്യൂ ബോംബിംഗ് കൊണ്ട് തിയേറ്ററിൽ നിന്നും മാറുകയാണ്. അത് എന്റെ കരിയറിലും ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട് കഴിഞ്ഞ ഒരു വർഷമായി ഞാൻ ഈ സിനിമയുടെ പുറകെയാണ്.

എല്ലാവരും ഈ സിനിമ ഇന്നുതന്നെ തിയേറ്ററിൽ പോയി കാണുക
റിവ്യൂ ബോംബിംഗ് എതിരെ എന്റെ ഒരു ചെറിയ പ്രതിഷേധമാണ് ഇത് നിങ്ങളും ഈ പ്രതിഷേധത്തിൽ പങ്കാളികളാവുക സപ്പോർട്ട് ചെയ്യുക

Ajay Soni