Film News

അവിടെ വെച്ച് ഒരു പാട്ട് ഷൂട്ട്‌ ചെയ്യണമെന്ന് വിചാരിച്ചാണ് വന്നത്, പക്ഷേ…; ​ദുബായ് വ്ലോഗുമായി വിജയിയും ദേവികയും

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ദേവിക നമ്പ്യാർ. അഭിനയവും ഡാൻസുമൊക്കെയായി സജീവമായിരുന്ന ദേവികയുടെ ഭർത്താവ് വിജയ് മാധവും ആള് താരമാണ്. ഗായകനും സംഗീത സംവിധായകനുമാണ് വിജയ്. മുൻപ് ഐഡിയ സ്റ്റാർ സിംഗർ ഷോയിലെ മത്സരാർത്ഥി കൂടി ആയിരുന്നു താരം. ഇരുവർക്കും ആൺകഞ്ഞ് പിറന്നത് എല്ലാവർക്കും അറിയാവുന്ന വിശേഷമാണ്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി യുട്യൂബിൽ വ്ലോഗിങ്ങും മറ്റുമായി സജീവമാണ് ദേവികയും വിജയും.

അടുത്തിടെ മൂവരും ഒന്നിച്ചുള്ള ദുബായ് യാത്രയെക്കുറിച്ച് വ്ലോഗിലൂടെ ഇരുവരും പങ്കിട്ടിരുന്നു. ഫ്ലൈറ്റ് യാത്രയും മകൻ ആത്മജയുടെ സന്തോഷവുമെല്ലാം കാണിക്കുന്നതായിരുന്നു വ്ലോ​ഗ്. ദേവികയും വളരെ ത്രില്ലിലായിരുന്നു. ഇപ്പോഴിതാ ദുബായിലെ ഒരു ദിവസം എങ്ങനെയെന്ന് കാണിക്കുകയാണ് വിജയിയും ദേവികയും. തുടക്കത്തിൽ തന്നെ മിറാക്കിൾ ഗാർഡനിൽ എത്തുന്നതും പൂക്കളൊക്കെ കണ്ട് ആസ്വദിക്കുന്നതുമാണ് കാണിക്കുന്നത്.

പിന്നീട് ഡെസ്ർട്ടിലാണ് എത്തിയിരിക്കുന്നത്. അവിടെ വെച്ച് ഒരു പാട്ട് ഷൂട്ട്‌ ചെയ്യണമെന്ന് വിചാരിച്ചാണ് വന്നതെന്നും എന്നാൽ എത്തിയപ്പോഴേക്കും ലൈറ്റ് പോയെന്നും വിജയ് പറയുന്നു. പോകുന്നതിനു മുമ്പ് പറ്റിയാൽ ചെയ്യാമെന്നും പറയുന്നുണ്ട്. വളരെ ആസ്വദിച്ചാണ് ആത്മജയും പുതിയ കാഴ്ചകൾ കാണുന്നത്. രാത്രി മഞ്ഞുള്ളത് കൊണ്ട് പുറത്തിറങ്ങാറില്ലെങ്കിലും ദേവികയുടെ ആഗ്രഹപ്രകാരം ബുർജ് ഖലീഫയുടെ ലൈറ്റിങ് അടക്കം കണ്ടാണ് അവർ മടങ്ങിയത്.

Ajay Soni