ഇനി വെറും ഗോപാലന്‍ അല്ല ഇനി ‘പുലിഗോപാലന്‍’!!!! പുലിയെ കൊന്ന കര്‍ഷകന് കര്‍ഷക വീരശ്രീ അവാര്‍ഡ്

മാങ്കുളത്ത് സ്വയരക്ഷയ്ക്കായി പുലിയ കൊലപ്പെടുത്തിയ ചിക്കണംകുടിയില്‍ ഗോപാലന് കര്‍ഷക വീരശ്രീ അവാര്‍ഡ്. കര്‍ഷകന്‍ ഗോപാലന്‍ ഇപ്പോള്‍ നാട്ടുകാര്‍ക്ക് മുമ്പില്‍ വീരപുരുഷനാണ്. ‘പുലിഗോപാലന്‍’ എന്നാണ് ഗോപാലന് നാട്ടുകാര്‍ കൊടുത്തിരിക്കുന്ന പേര്.

മനുഷ്യജീവനും കൃഷിയും സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ സംഘടനാപരവും നിയമപരവുമായ സഹായങ്ങള്‍ നല്‍കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് അറിയിച്ചു. നിലവില്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഗോപാലന്‍. കാണാന്‍ വരുന്ന സന്ദര്‍ശകര്‍ സമ്മാനങ്ങളു സഹായവും നല്‍കുന്നുണ്ട്.

ഗോപാലന്റെ ചികിത്സയ്ക്കായി ആദ്യഘട്ടമായി 5,000 രൂപ വനം വകുപ്പ് നല്‍കിയിരുന്നു. ആശുപത്രി ചെലവും വാഹനക്കൂലിയും വഹിക്കുന്നത് സര്‍ക്കാര്‍ ആണ്. കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ വനം വകുപ്പ് തന്നെ വഹിക്കും. കര്‍ഷക സംഘടനയായ ‘കിഫ’ ജിം കോര്‍ബറ്റും കാഷ് അവാര്‍ഡ് ഗോപാലന് നല്‍കി. ഗോപാലന് സൗജന്യ നിയമസഹായവും ‘കിഫ’യുടെ ലീഗല്‍ സെല്‍ വക് ഉറപ്പുനല്‍കിയിട്ടുണ്ട്.

വന്യജീവികള്‍ തുടര്‍ച്ചയായി കാടിറങ്ങിന്ന പ്രദേശമാണ് മാങ്കുളം. പ്രദേശവാസികള്‍
ഏറെ ഭീതിയിലാണ് ജീവിക്കുന്നത്. വളര്‍ത്തുമൃഗങ്ങളെ കൊന്ന് തുടങ്ങിയതോടെയാണ് പ്രദേശത്തെ പുലിയുടെ അപകടകരമായ സാന്നിധ്യം തിരിച്ചറിഞ്ഞത്.

Anu B