‘അയാലി’ തമിഴ് വെബ് സീരീസിൽ നായികയായി അനുമോൾ

അനുമോൾ നായികയായി എത്തുന്ന തമിഴ് വെബ് സീരീസ് റിലീസിനൊരുങ്ങുന്നു. ‘അയാലി’ എന്ന വെബ് സീരീസ് 26ന് പുറത്തിറങ്ങും. അനുമോൾ കുറുവമ്മാൾ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അയാലി’ സീ ഫൈവ് ഒറിജിനൽസിലാണ് എത്തുന്നത്. വെബ് സീരീസിൽ അനുമോളെ കൂടാതെ അഭി നക്ഷത്രയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


നവാഗതനായ മുത്തുകുമാറാണ് അയാലി സംവിധാനം ചെയ്യുന്നത്. മുത്തുകുമാർ, വീണൈ മൈന്താൻ, സച്ചിൻ എന്നിവർ ചേർന്നാണ് വെബ് സീരീസിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മ്യൂസിക് രേവാ, എഡിറ്റർ ഗണേഷ് ശിവ, ഛായാഗ്രഹണം രാംജി എന്നിവരാണ്. മഥൻ, ലിങ്ക, സിങ്കാംപുലി, ധർമ്മരാജ്, ലവ്ലിൻ, തുടങ്ങി വൻ താരനിര അയാലിയിൽ അഭിനയിക്കുന്നുണ്ട്.

അതിഥി താരമായി ലക്ഷ്മിപ്രിയ ചന്ദ്രമൗലി, സ്മൃതി വെങ്കട്, ഭഗവതി പെരുമാൾ എന്നിവരും എത്തുന്ന അയാലി എസ്ട്രെല്ല പ്രൊഡക്ഷന്റെ ബാനറിൽ കുഷ്മാവതിയാണ് നിർമ്മിക്കുന്നത്. വീരപ്പണ്ണായി ഗ്രാമത്തിലെ സ്ത്രീകളെ അടിച്ചമർത്തുകായും, ഭയാനകമായ പഴക്കമുള്ള പാരമ്പര്യങ്ങളെയും ആചാരങ്ങളെയും ധിക്കരിച്ച് ഡോക്ടറാകാനുള്ള തന്റെ സ്വപ്നത്തിലേക്കുള്ള പെൺകുട്ടിയുടെ ജീവിതമാണ് അയാലി എന്ന വെബ് സീരീസ് പറയുന്നത്