അതൊക്കെ എന്റെ ജീവിതത്തിലെ അത്ഭുതങ്ങളാണ്! പ്രതീഷിക്കാതെ എത്തിയ ചിത്രത്തെ കുറിച്ചു; അസീസ് നെടുമങ്ങാട് 

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് അസിസ് നെടുമങ്ങാട്, ഇപ്പോൾ തന്റെ ശ്രേധേയമായ കഥപാത്രം അവതരിപ്പിച്ച  ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്,ഇപ്പോൾ ഈ ചിത്രം 77 മ ത് കാൻ ഫിലിം ഫെസ്റ്റിവലിൽ അഭിമാനകരമായ നേട്ടം സ്വന്തംമാക്കിയിരിക്കുന്നത്,ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ്. പ്രതീഷിക്കാതെയാണ് തനിക്ക് ഈ സിനിമയിൽ അവസരം ലഭിച്ചത്

ഈ ചിത്രത്തിൽ അഭിനയിക്കാൻ കഴഞ്ഞത് വളരെ അഭിമാനകരമാണ്, മമ്മൂക്ക അടക്കം ഒരുപാടുപേർ എനിക്ക് മെസേജ് അയച്ചിരുന്നു, നമ്മളുടെ അമിതാബച്ചനെ പോലെ അവിടെ പോകുക ഒരു കാൻ ഓസ്കാർ എന്നൊക്കെ കേൾക്കുക ഇതൊക്കെ ഒരു അത്ഭുതം പോലെയാണ് തനിക്ക് തോന്നാറുള്ളത്.

മലയാള സിനിമ എന്നൊക്ക പറയുന്നത് തന്നെ ഒരു സ്വപ്നം ആയിരുന്നു, ദൈവാനുഗ്രഹം കൊണ്ട് അവിടെ എത്തപ്പെട്ടു, അതുപോലെ ഇപോൾ ഇങ്ങനൊരു അവാർഡ് താനും കൂടി അഭിനയിച്ച ചിത്രത്തിന് ലഭിച്ചത് ഒരു അത്ഭുതമായി തോന്നുകയും ചെയുന്നു,സത്യം പറഞ്ഞാൽ എനിക്ക് ഈ ചിത്രത്തിൽ അഭിനയിക്കേണ്ടി വന്നില്ല കാരണം എനിക്ക് ഹിന്ദി അറിയാത്ത ഒരു ഡോക്ടർ ആയാണ് അഭിനയിച്ചത്, എന്നാൽ മമ്മൂക്ക എനിക്ക് മെസ്സേജ് ഇട്ടു, ഒരുപാട് സുഹൃത്തുക്കളും എന്നെ വിളിച്ചു അസീസ് പറയുന്നു