സിനിമയിൽ മൃഗങ്ങളെ അഭിനയിപ്പിക്കുന്ന വ്യത്യസ്ത ശൈലിയെക്കുറിച്ച്‌ വെളിപ്പെടുത്തി ബാബു ആന്റണി

Babu-Antony001
Babu-Antony001
Follow Us :

മോളിവുഡ് സിനിമാ ലോകത്ത് ഒരു കാലഘട്ടത്തിൽ  ആക്ഷൻ രംഗങ്ങൾ  കൊണ്ട് വിസ്‌മയം തീർത്ത അഭിനേതാവാണ് ബാബു ആന്റണി. വ്യത്യസ്ത അഭിനയ ശൈലി കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്  സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ ഈ കാലഘട്ടത്തിലും  മലയാളികൾ  പ്രിയങ്കരനായ നായക നടനാണ് ബാബു ആന്റണി. ഓരോ ചിത്രങ്ങളിൽ വളരെ മികച്ച വില്ലനായും അതെ പോലെ  നായകന്റെ സുഹൃത്തായും ബാബു ആന്റണി എത്തുമ്പോൾ ഒരു പക്ഷെ ആ ചിത്രത്തിലെ  നായകനെക്കാൾ കൂടുതൽ  ആരാധകർ ശ്രദ്ധിക്കുന്നത് ബാബു ആന്റണിയുടെ  ആക്‌ഷൻ രംഗങ്ങളാകും. ഇപ്പോളിതാ തന്റെ അഭിനയജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവായ ചിത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ് ബാബു ആന്റണി.

Babu Antony2
Babu Antony2

പൂവിന് പുതിയ പൂന്തെന്നല്‍’ എന്ന ചിത്രത്തിലെ  വില്ലൻ കഥാപാത്രം ലഭിച്ച സാഹചര്യത്തെക്കുറിച്ചും അതിലെ അഭിനയത്തില്‍ മൃഗങ്ങളുടെ മൂവ്മെന്റസ് കടമെടുക്കുന്ന വ്യത്യസ്ത ശൈലിയെക്കുറിച്ചും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയാണ് താരം.മിക്കപ്പോഴും അഭിനയത്തിലേക്ക്  മൃഗങ്ങളുടെ മൂവ്മെന്റസ് എടുക്കാറുണ്ട്.ഒരു മൂര്‍ഖന്‍ പാമ്പിനെയാണ് പൂവിനു പുതിയ പൂന്തെന്നല്‍’ എന്ന ചിത്രത്തിൽ ഞാന്‍ അനുകരിച്ചിരിക്കുന്നത്.അതെ പോലെ തന്നെ എടുത്ത് പറയേണ്ട  മറ്റൊരു കാര്യം എന്തെന്നാൽ വൈശാലി സിനിമയിൽ രാജാവിന്  ഒരു ആനയുടെ സ്റ്റൈല്‍ ആണ്.അതിലെ രാജാവ് ആന നടക്കുന്ന വിധമാണ് നടക്കുന്നത്.ഏറ്റവും വലിയ തലയെടുപ്പോടെ പക്ഷെ എന്തന്നാൽ ആനയുടെ മുഖത്ത് എപ്പോഴും ഒരു വിഷമം കാണും.എന്ത് കൊണ്ടെന്നാൽ ഒരു രാജാവും അതെ പോലെ തന്നെയാണ്.രാജ്യത്ത് മുഴുവൻ വലിയ പ്രശ്നങ്ങളാണ്.അത് കൊണ്ട് തന്നെ  ഒരു ആനയുടെ മൂവ്മെന്റ്സ് നല്‍കാന്‍ വളരെ പ്രത്യേകം ശ്രദ്ധിച്ചു.ഇത് ഞാൻ കൂടുതലായി പഠിച്ചത് മാഷിലാഡ്സില്‍ നിന്നുമാണെന്ന് ബാബു ആന്റണി വ്യക്തമാക്കുന്നു.

Babu-Antony4
Babu-Antony4

അതെ പോലെ മാഷിലാഡ്സിനെ സംബന്ധിച്ച് ഇതിൽ മൃഗങ്ങളുടെ മൂവ്മെന്റസിന് വളരെ പ്രാധാന്യമുണ്ട്.മങ്കി സ്റ്റൈല്‍, ഈഗിള്‍ സ്റ്റൈല്‍, എന്നിങ്ങനെ നിരവധി ശൈലികളുണ്ട്.അതൊക്കെ തന്നെയാണ് അഭിനയത്തിലേക്കും എടുത്തത്.ഒരു പ്രമുഖ മാധ്യമത്തിലെ  ഒരു സ്റ്റില്‍ കണ്ടിട്ടാണ് എന്നെ ‘പൂവിന് പുതിയ പൂന്തെന്നല്‍’ എന്ന ചിത്രത്തിലേക്ക് ഫാസില്‍ വിളിക്കുന്നത്.അതെ പോലെ അതിന് മുൻപ് ചിലമ്പ് എന്ന ചിത്രത്തിൽ മാത്രമേ ഞാൻ  അഭിനയിച്ചിരുന്നുള്ളൂ.ഈ ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം കോട്ടയം പൊൻകുന്നത്ത് വെറുതെ സമയം കളയാൻ സിനിമയൊക്കെ കണ്ടു അടിച്ചു പൊളിച്ചിരിക്കുന്ന സമയത്താണ് പൂവിന് പുതിയ പൂന്തന്നെലിലേക്ക് എന്ന ചിത്രത്തിൽ അഭിനയിക്കാൻ  ഓഫർ വരുന്നതെന്ന് ബാബു ആന്റണി പറയുന്നു.