ശരീര സൗന്ദര്യത്തേക്കാൾ കൂടുതൽ വർക്ക് ഔട്ടിനെ പ്രധാന്യം കൊടുക്കുന്ന രണ്ടു നടന്മാർ ആണ് അവർ, ബാബുരാജ് 

വില്ലൻ വേഷങ്ങളിൽ നിന്നും കോമഡി വേഷങ്ങളിൽ പരിവർത്തനം ചെയ്യ്ത ഒരു നടൻ ആണ് ബാബുരാജ്,  ഇപ്പോൾ താരം പറയുന്നു  താനും നല്ല വർക്ക് ഔട്ട് ചെയ്യുന്ന ആളാണ്, എന്നാൽ  സിനിമയിലെ  നടന്മാരുടെ കൂട്ടത്തിൽ വർക്ക്…

വില്ലൻ വേഷങ്ങളിൽ നിന്നും കോമഡി വേഷങ്ങളിൽ പരിവർത്തനം ചെയ്യ്ത ഒരു നടൻ ആണ് ബാബുരാജ്,  ഇപ്പോൾ താരം പറയുന്നു  താനും നല്ല വർക്ക് ഔട്ട് ചെയ്യുന്ന ആളാണ്, എന്നാൽ  സിനിമയിലെ  നടന്മാരുടെ കൂട്ടത്തിൽ വർക്ക് ഔട്ടിനെ പ്രാധാന്യം കൊടുക്കുന്ന രണ്ടു നടന്മാർ ഉണ്ട്, ഒന്ന് മമ്മൂക്കയും,മറ്റൊരാൾ അബു സലിമും , ശരിക്കും ഈ ഒരു കാര്യത്തിൽ  ഇവരോട്   എനിക്ക് വ്യക്തിപരമായി ആരാധന തോന്നിയിട്ടുള്ളത്.

ശരീര സൗന്ദര്യത്തേക്കാൾ കൂടുതൽ വർക്ക് ഔട്ടിനെ പ്രധാന്യം താൻ കൊടുക്കുന്നുണ്ട് എന്നാൽ എന്നേക്കാൾ ഉപരി മമ്മൂക്കയും, അബുസലിമും വർക്ക് ഔട്ടിനെ പ്രധാന്യം നൽകുന്നു. പ്രായം എന്ന് പറയുന്നത് മമ്മൂക്കക്കെ ഇഷ്ടമേ അല്ല, മമ്മൂക്ക അടിപൊളിയായി വർക്ക് ഔട്ട്  ചെയ്യുന്നത് കാണുമ്പൊൾ നമ്മൾക്ക് സന്തോഷം തോന്നും ബാബുരാജ് പറയുന്നു.

അമ്മയുടെ പരിപാടിക്ക് വന്നപ്പോൾ  അദ്ദേഹം എന്നോട് പറഞ്ഞു ഡാ ഇന്ന് ഫൈറ്റ് സീൻ ആയിരുന്നു, പണ്ടത്തേക്കാൾ കുറച്ചു ഹെവിയാണ് എന്ന്, ഇപ്പോൾ മുഴുവൻ കെട്ടിത്തൂക്കലും എയറിൽ നിർത്തലും അല്ലെ , പണ്ട് വെറുതെ നിന്ന് ഇടിച്ചാൽ മതി അങ്ങ് മറിഞ്ഞു വീണുകൊള്ളും എന്നാൽ ഇപ്പോൾ സിസ്റ്റം മാറിയില്ലേ മമ്മൂട്ടി പറഞ്ഞു എന്നാണ് ബാബുരാജ് പറയുന്നത്, അതുപോലെ അബു സലിം പുള്ളിയും അപാര വർക്ക് ഔട്ട് ആണ് ചെയ്യുന്നത്, കൈയടിച്ചുപോകും ബാബുരാജ് പറയുന്നു.