വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

Follow Us :

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ ദുർഗന്ധം മാറി ഫ്രഷ് ആയ ഫീൽ ലഭിക്കും. പല്ല് തേക്കുന്നത് പോലെ നിങ്ങൾ ദിവസവും മൗത്ത് വാഷ് ഉപയോഗിക്കേണ്ടതുണ്ടോ? ദിവസവും മൗത്ത് വാഷ് ഉപയോഗിക്കുന്നത് നല്ലതാണോ എന്നൊക്കെയാണ് ചോദ്യം.

ആൻ്റിസെപ്റ്റിക് മൗത്ത് വാഷുകളിൽ ക്ലോറെക്‌സിഡിൻ, സെറ്റിൽപിരിഡിനിയം ക്ലോറൈഡ്, അല്ലെങ്കിൽ ബാക്ടീരിയയുടെ വളർച്ചയെ നശിപ്പിക്കുന്ന സംയുക്തങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഫ്ലൂറൈഡ് മൗത്ത് വാഷുകൾ ഒരു വ്യക്തിയുടെ പല്ലിൻ്റെ നേർത്ത പുറം ആവരണമായ ഇനാമലിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് ദന്തരോ​ഗ രം​ഗത്തെ വിദ​ഗ്ധർ പറയുന്നു.

ദിവസവും ഒരു നേരം മൗത്ത് വാഷ് ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ അതിൽ കൂടുതൽ തവണ ഉപയോ​ഗിക്കരുതെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. അമിതമായ ഉപയോഗം രുചിയിൽ മാറ്റം, പല്ലിൽ കറ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. മൗത്ത് വാഷ് പല്ലിന് ഗുണം ചെയ്യുമെങ്കിലും ദിവസവും മൗത്ത് വാഷ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ചില മൗത്ത് വാഷിൽ ആൽക്കഹോൾ അടങ്ങിയിട്ടുമുണ്ട്. ഇത് വായയെ വരണ്ടതാക്കി മാറ്റും. വായയുമായി ബന്ധപ്പെട്ട ആരോ​ഗ്യ പ്രശ്നങ്ങൾ വന്നാൽ ഒരു ദന്തരോഗവിദഗ്ദ്ധനെ സമീപിച്ച ശേഷം മാത്രം മൗത്ത് വാഷ് ഉപയോ​ഗിക്കണമെന്നാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്.