Categories: Film News

സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിച്ച് ബാല

ആറാട്ട് എന്ന ഒറ്റ ചിത്രത്തോടെ പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് സന്തോഷ് വർക്കി. ചിത്രത്തിന് റിവ്യൂ പറഞ്ഞതോടെയാണ് താരം സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. അതോടെ ആറാട്ട് അണ്ണൻ എന്ന പേരും താരത്തിന് സ്വന്തമായിരുന്നു. ഇപ്പോൾ താരത്തിനെ ആറാട്ടണൻ എന്നാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. അടുത്തിടെ ആണ് സിനിമ കാണാതെ റിവ്യൂ പറഞ്ഞു എന്ന പേരിൽ സന്തോഷ് വർക്കിയെ തിയേറ്ററിൽ ഒരു കൂട്ടം ആളുകൾ ആക്രമിച്ചത്. ആ സംഭവത്തിന് ശേഷം പലർക്കും എതിരെ മോശം വിമർശനങ്ങളുമായി സന്തോഷ് വർക്കി എത്തിയിരുന്നു.

മോഹൻലാലിന് എതിരെ വ്യക്തിപരമായ കാര്യത്തിൽ മോശം വിമർശനങ്ങളുമായി സന്തോഷ് വർക്കി എത്തിയിരുന്നു. അതിനു ശേഷം മലയാളത്തിലെ ഒരു നായികയ്ക് എതിരെ ബോഡി ഷെയിമിങ് നടത്തിയും ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇപ്പോഴിത കഴിഞ്ഞ ദിവസം ബാല പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ബാല പറയുന്നത് ഇങ്ങനെ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ മനസ്സിൽ കുറച്ച് വിഷമങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് എന്നെ കാണാൻ ഒരാൾ വന്നിരുന്നു. അയാളുമായി ഞാൻ ആദ്യം കുറച്ച് കാര്യങ്ങൾ ഒക്കെ സംസാരിച്ചു. അതിനു ശേഷമാണ് ഈ വീഡിയോ ചെയ്യുന്നത്.

അത് വേറെ ആരുമല്ല. സന്തോഷ് വർക്കി ആണ്. പുള്ളിയെ കൊണ്ട് ചില കാര്യങ്ങൾ ഏറ്റു പറയിക്കാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ വന്നത്. മോഹൻലാൽ സാറിന്റെ വ്യക്തി ജീവിതത്തെ വിമർശിക്കാൻ ഒരു അധികാരവും നിങ്ങൾക്ക് ഇല്ല. നമുക്ക് ഒരു നടനെയോ അദ്ദേഹത്തിന്റെ സിനിമയെയോ വിമർശിക്കാം. എന്നാൽ ഒരിക്കലും അവരുടെ വ്യക്തി ജീവിതത്തിനെ കുറിച്ച് വിമർശിക്കാൻ നമ്മൾക്കു അധികാരമില്ല. അത് കൊണ്ട് സന്തോഷ് വർക്കി മാപ്പ് പറയണം എന്നാണ്. തുടർന്ന് കാര്യങ്ങൾ എണ്ണി പറഞ്ഞു സന്തോഷ് വർക്കിയെ കൊണ്ട് മോഹൻലാലിനോടും സുചിത്രയോടും ബാല മാപ്പ് പറയിച്ചു. സന്തോഷ് വർക്കി ബോഡി ഷെയിമിങ് നടത്തിയ നടിയോടും ബാല സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിക്കുന്നുണ്ട്.

Devika Rahul