‘പത്തൊൻപതാം നൂറ്റാണ്ട് ‘ എന്ന ചിത്രം കൊള്ളില്ലന്നു പറഞ്ഞ രഞ്ജിത്തേ നിങ്ങൾ പടിക്കെട്ടിൽ നിൽക്കാതെ രാജിവെച്ചിറങ്ങണം, വിനയൻ

ഈ തവണ നടന്ന സംസ്ഥാന അവാർഡ് നിര്ണയിച്ചതിനെ പറ്റി ചലച്ചിത്ര അക്കാദമി ചെയ്‌യർമാൻ രഞ്ജിത്തിനെതിരെ രംഗത്തു എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ, പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിനെ അവാർഡ് നൽകാതിരിക്കാൻ ചെയര്മാന് രഞ്ജിത്ത് ശ്രമം നടത്തിയതിന്റെ തെളിവ് തന്റെ കൈയിൽ ഉണ്ടെന്നു പറഞ്ഞുകൊണ്ടാണ് വിനയൻ രംഗത്തു എത്തുന്നത്. തന്നെ പോലും ഞെട്ടിച്ച കാര്യമാണ് ഞാൻ നിങ്ങളോടു പോലും പങ്കുവെക്കുന്നത്.

ഇപ്പോൾ ഞാൻ ഇതിനെതിരെ പ്രതികരിച്ചില്ല എങ്കിൽ എന്റെ മനസാക്ഷിയോട് പോലും കാണിക്കുന്ന അനീതിയായി പോകും. എങ്കിലും ഞാൻ ഒന്നും പറയാം ഈ തവണ അവാർഡ് ലഭിച്ച എല്ലാവർക്കും ആദ്യം തന്നെ അഭിനന്ധനം അറിയിക്കുന്നു. താൻ സംവിധാനം ചെയ്യ്ത പത്തൊൻപതാം നൂറ്റാണ്ട് ഈ തവണ അവാർഡിനെ മത്സരിച്ചിരുന്നു, എന്നാൽ സിനിമ അവാർഡിൽ നിന്നും ചിത്രത്തെ നീക്കം ചെയ്യാൻ ചെയ്‌യർമാൻ തീരുമാനിച്ചു, അങ്ങനെ പാടുണ്ടോ വിനയൻ പറയുന്നു.

ചെയര്മാന് രഞ്ജിത്ത് ഈ ഒരു വൃത്തികെട്ട കളി കളിച്ചതിനെ  സാംസകാരിക വകുപ്പും അറിഞ്ഞുകൊണ്ടാണോ, ഈ ചിത്രം ചവറുപടം ആണെന്ന് പറഞ്ഞ രഞ്ജിത്ത് നിങ്ങൾ ആ പടിക്കെട്ടിൽ നിൽക്കാതെ രാജിവെച്ചിറങ്ങണം, രഞ്ജിത്തിനെ അത് ചവർ പടം ആയിരിക്കാം എങ്കിലും നിങ്ങൾക്ക് അത് സെലക്ട് ചെയ്‌യേല്ലേ എന്ന് പറയാൻ നിങ്ങൾ ഒരു ജൂറി അംഗം പോലുമല്ല, വിനയൻ പറയുന്നു, നിരവധി അവാർഡുകൾ ലഭ്യമാകുന്ന ഒരു ചിത്രം തന്നെ ആയിരുന്നു എന്നും വിനയൻ കൂട്ടിച്ചേർത്തു.

 

Suji