എനിക്ക് ജീവനുള്ളിടത്തോളം കാലം സിനിമ ചെയ്‌യും! എന്നെ പരിഹസിച്ചവർക്കുള്ള ഒരു മറുപടിയാണിത്, ബാല ചന്ദ്രമേനോൻ

മലയാള സിനിമയിലെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു വ്യക്തിയാണ് ബാലചന്ദ്ര മേനോൻ, ഒരു സമയത്തു മലയാള സിനിമ തന്നെ അദ്ദേഹം ഉപേക്ഷിച്ചോ എന്നുള്ള സംശയങ്ങൾ മുൻപ് പുറത്തുവന്നിരുന്നു, എന്നാൽ ഇപ്പോൾ താരം തനിക്ക് ജീവനുള്ളിടത്തോളം കാലം സിനിമ ചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ്. ഗൃഹാലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ സിനിമയുടെ പ്രധാന്യത്തെ കുറിച്ച് തുറന്നു പറയുന്നത്.

എന്റെ അവസാനം വരെയും സിനിമ ചെയ്‌യും, അതിലൊരു തർക്കവുമില്ല , ഞാൻ സിനിമ ഇനിയും ചെയില്ലാന്നും, അങ്ങനെ ചില പരിഹാസങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, അവർക്കുള്ള എന്റെ ശക്തമായ ഒരു മറുപടികൂടിയാണ് ഇത് ബാല ചന്ദ്രമേനോൻ പറയുന്നു. എന്റെ ജീവിതത്തിൽ ഞാൻ ഈ നിലയിൽ എത്താൻ കാരണം സിനിമ തന്നെയാണ്.

ഞാൻ ഈശ്വരനോട് ഒരു പൂവ് ചോദിച്ചു അദ്ദേഹം എനിക്ക് പൂന്തോട്ടം തന്നു എന്ന് തന്നെ പറയാം അതാണ് എന്റെ സിനിമ. ഞാൻ സിനിമയിൽ അഭിനയിക്കുന്ന സമയത്തു ഒരുപാട് പേര് എന്നെ പരിഹസിച്ചിട്ടുണ്ട്, ഞാൻ സിനിമയിൽ നിന്നുവിട്ടുമാറാൻ വരെ ആഗ്രഹിച്ചു കാണും, എന്നാൽ അവർക്കുള്ള മറുപടിയാണ് എന്റെ ജീവൻ ഉള്ളടിത്തോളം കാലം സിനിമയിൽ ഉണ്ടാകും എന്ന് ബാല ചന്ദ്ര മേനോൻ പറയുന്നു.

 

Suji