എന്റെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറിനെ ആശംസകൾ!മഞ്ജുവിന്റെ ഈ വാക്കുകൾക്ക് മറുപടിയുമായി നയൻ താര

തെന്നിന്ത്യയിലെയും, മലയാളത്തിലെയും ലേഡി സൂപ്പർസ്റ്റാറുകൾ ആണ് നടിമാരായ മഞ്ജു വാര്യരും, നയൻതാരയും, ഇന്ന് നയൻ താരയുടെ പുതിയ ബോളിവുഡ് ചിത്രം ജവാൻ റിലീസായിരിക്കുകയാണ്, ഈ വേളയിൽ നടി മഞ്ജു വാര്യർ നയൻ താരയെ  പ്രശംസിച്ചു രംഗത്തെത്തിയിരിക്കുകയാണ്, നടിയുടെ കുറിപ്പ് രൂപം ഇങ്ങനെ,, എന്റെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറിനെ എല്ലാ ആശംസകളും നേരുന്നു, കടുത്ത ആരാധികയായ താൻ ജവാൻ സിനിമ കാണാൻ കാത്തിരിക്കുവായിരുന്നു, മഞ്ജു കുറിച്ച്.

എന്നാൽ മഞ്ജുവിന്റെ ഈ വാക്കുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നയൻ താര. താങ്കൾ വളരെ സ്വീറ്റ് ആണ്, ഒരായിരം നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് നയൻ താരയും രംഗത്തെത്തിയിരിക്കുന്നത്, ജവാനിൽ നയൻ താര ഒരു പോലീസ് ഓഫീസർ വേഷത്തിലാണ് എത്തിയിരിക്കുന്നത്.

നടിക്ക് ഒരുപാടു ആക്ഷൻ  രംഗങ്ങളും ജവാനിൽ ഉൾപ്പെടുത്തിയിരുന്നു, ശരിക്കും നയൻസിന്റെ കരിയർ തന്നെ മാറ്റം ഉണ്ടാകുന്ന ചിത്രമാണ് എന്നും പറയപ്പെടുന്നു, ഇന്ന് റിലീസ് ചെയ്യ്ത ഈ ചിത്രം പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിൽ ഷാരൂഖിനേക്കാൾ ഉപരി പ്രേക്ഷക ശ്രെധ പിടിച്ചുപറ്റിയിരിക്കുന്നത് നയൻതാര ആണ്.

 

Suji