പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

Follow Us :

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും കുടുംബവും ബാലയുടെ ഒപ്പം ഉറച്ചു നിന്നു. ശസ്ത്രക്രിയ കഴിഞ്ഞതും, വളരെ വേഗം ബാല സുഖം പ്രാപിക്കുകയും, ആരോഗ്യം വീണ്ടെടുക്കുകയും, പൂർവസ്ഥിതിയിൽ ആവുകയും ചെയ്തു. പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി. ജിമ്മിൽ പോവുകയും ശരീരം കൂടുതൽ ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്ത ബാല ഏവർക്കും പ്രചോദനം നൽകിയ വ്യക്തി കൂടിയാണ്. എന്നാൽ, ബാലയുടെ തിരിച്ചു വരവിനു പിന്നിൽ ആരും അറിയാത്ത ചില വെല്ലുവിളികൾ കൂടിയുണ്ടായിരുന്നുവന്നു വെളിപ്പെടുത്തുകയാണ് ഭാര്യ എലിസബത്ത് ഉദയൻ . ബാലയ്ക്ക് കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ നടത്തിയപ്പോൾ‌ ഏത് നേരവും ബാലയുടെ കൂടത്തെന്നെ ഉണ്ടായിരുന്ന വ്യക്തിയാണ് എലിസബത്ത്. ആശുപത്രിയിൽ വെച്ചായിരുന്നു ബാലയും എലിസബത്തും തങ്ങളുടെ വിവാഹ വാർഷികം ആ​ഘോഷിച്ചത്. ഇതിന് ശേഷം ബാലയും എലിസബത്തും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

പിന്നീട് ഇവർ ഒരുമിച്ചുള്ള വീഡിയോകൾ കുറഞ്ഞു. ഇരുവരും തനിച്ച് വീഡിയോകൾ ഇട്ട് തുടങ്ങി. ഇതോടെയാണ് രണ്ട് പേരും ഒരുമിച്ച താമസിക്കുന്നതെന്ന് വ്യക്തമായത്. ഇപ്പോൾ ബാലയ്ക്ക് ശാസ്ത്രക്രിയ നടത്തിയ സമയത്തെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് എലിസബത്ത്. ഡോക്ടേഴ്സ് ദിനത്തിൽ ചെയ്ത വീഡിയോയിൽ ആണ് ഈ സംഭവത്തെക്കുറിച്ച് എലിസബത്ത് പറഞ്ഞത്. ഒരുസമയത്ത് ഡോക്ടർ പോലും ഭയന്നിരുന്നുവെന്നും മരണം മുന്നിൽ കണ്ട സാഹചര്യം പോലും ഉണ്ടായതായും എലിസബത്ത് പറയുന്നു. ശസ്ത്രക്രിയ നടക്കാൻ മൂന്ന് ദിവസം മാത്രമെ അന്ന് ബാക്കിയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ബാലയുടെ ആരോ​ഗ്യം പണ്ടത്തെക്കാളും മോശമായി. അതിനും കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം മാധ്യമങ്ങളിലൂടെ ജനങ്ങൾ അറിഞ്ഞത്. ശരിക്കും പേടിച്ച് പോയിട്ടുണ്ട്. ആ ഒരു സമയത്ത് ഒന്നും ചിന്തിക്കാനോ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത സമയം ഉണ്ടായിട്ടുണ്ട്. നമ്മൾ പ്രാർത്ഥിച്ചിട്ട് മാക്സിമം നോക്കും. പക്ഷേ ഒരു സമാധാനമുണ്ടായത് അമൃതയിലെ ഡോക്ടർമാർ ആയത് കൊണ്ടാണെന്നും എലിസബത്ത് പറയുന്നു. ആ സമയത്ത് മെയിൻ കൺസൾട്ടന്റ്സ് ആരും വീട്ടിൽ പോയിട്ടില്ലെന്ന് എലിസബത്ത് പറയുന്നു. രാത്രിയിൽ താൻ ഐ സി യുവിൽ കാണാൻ കയറിയ സമയത്ത് ഒരു കൺസൾട്ടന്റ് അവിടെ കസേരയിൽ ഇരുന്നിട്ട് ഇന്ന് വരുമെന്ന് തോന്നുന്നില്ല കുറച്ച് സീരയസ് ആണെന്നൊക്കെ വീട്ടിലേക്ക് ഫോൺ വിളിച്ച് പറയുന്നുണ്ടായിരുന്നു.

ലാസ്റ്റ് പല സമയത്തും കൈക്കൂപ്പി ദൈവങ്ങളെ കണ്ടൂ എന്ന് പറയുന്ന സമയം ആണതെന്നും എലിസബേത് പറയുന്നു. ആ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു നേഴ്സിനെക്കുറിച്ചും എലിസബത് പറയുന്നുണ്ട്. ഐ സി യുവിൽ എപ്പോഴും ബന്ധുക്കൾക്ക് കയറാൻ പറ്റാത്തതിനാൽ ആ കുട്ടിയാണ് വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നതെന്ന് എലിസബത്ത് പറയുന്നു. ആദ്യത്തെ റിവ്യൂവിന് പോയപ്പോൾ ആ കുട്ടി ഓടിവന്ന് കെട്ടിപ്പിടിച്ചെന്നും എലിസബത്ത് പറയുന്നു.  അതേസമയമ്ന ബാലയും ഭാര്യ ഡോ. എലിസബത്തും ഇപ്പോൾ ഒരുമിച്ചല്ല താമസിക്കുന്നത്. ഇവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് രണ്ട് പേരും പറഞ്ഞിട്ടുമില്ല. ആരാധകർ ഇക്കാര്യത്തെക്കുറിച്ച് ചോ​ദിക്കാറുണ്ടെങ്കിലും ഇതുവരെ ബാലയും എലിസബത്തും ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാൽ രണ്ട് പേരും പരസ്പരം മോശമായി സംസാരിച്ചിട്ടില്ല എന്നതും വളരെ ശ്രദ്ധേയമാണ്.