Film News

‘ബാന്ദ്ര’ ഒടിടി റിലീസിനൊരുങ്ങുന്നു; ചിത്രത്തിന് ലഭിച്ച കളക്ഷൻ ഇങ്ങനെ

ദിലീപ് നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ബാന്ദ്ര. ബാന്ദ്രയ്‍ക്ക് ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ വലിയ നേട്ടമുണ്ടാക്കാനായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാന്ദ്ര ആകെ എത്രയാണ് ഇതുവരെ കളക്ഷൻ നേടിയത് എന്നത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഒടിടിയില്‍ ബാന്ദ്ര റിലിസാകുന്നുവെന്നാണ് എവിടെയായിരിക്കുമെന്നതിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്. ബാന്ദ്ര ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലായിരിക്കും ഒടിടിയില്‍ പ്രദര്‍ശിക്കുക എന്നതില്‍ ഒരു വ്യക്തത വന്നിട്ടുണ്ടെങ്കിലും എപ്പോഴായിരിക്കും റിലീസ് എന്നത് പുറത്തുവിട്ടിട്ടില്ല. ബോളിവുഡ് നടിയായ താരാ ജാനകിയായാണ് ചിത്രത്തില്‍ തമന്ന വേഷമിട്ടു എന്ന ആകര്‍ഷണത്തോടെയായിരുന്നു ബാന്ദ്ര എത്തിയത്. തമന്നയുടെ നായിക വേഷത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നതും. ദിലീപ് നായകനായി എത്തിയത് ആലയായിട്ടായിരുന്നു. ബാന്ദ്രയില്‍ വേറിട്ട മുഖമായിരുന്നു ദിലീപിന്. പക്ഷെ  പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ഇതുവരെ ഇറങ്ങിയ ദിലീപ് ചിത്രങ്ങളിൽ ഏറ്റവും വലിയ പരാജയമാണ് ബാന്ദ്രയിലൂടെ സംഭവിച്ചിരിക്കുന്നതെന്നാണ് സൂചനകൾ. ഭീമമായ മുതൽമുടക്കിൽ പുറത്തിറങ്ങിയ ചിത്രമാണ് ബാന്ദ്ര.

ഏകദേശം 40 കോടിയോളമായിരുന്നു ചിത്രത്തിൻ്റെ ബജറ്റ്. പ്രൊമോഷണൽ വാർക്കുകൾക്കായി 5 കോടി വേറെയും  എന്നാൽ മുടക്കു മുതലിൻ്റെ പകുതിപോലും തിയറ്ററുകളിൽ നിന്നും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.  ആകെ പത്തു കോടി രൂപയാണ് കളക്ഷൻ ലഭിച്ചതെബ്ബും പറയപ്പെടുന്നു.  ഇത്രയും ഭീമമായ മുതൽമുടക്കിൽ ഒരു ദിലീപ് ചിത്രം പുറത്തിറങ്ങുന്നത് ആദ്യമായാണ്. ഏറെക്കാലത്തിനുശേഷം ദിലീപ് അഭിനയിക്കുന്ന ചിത്രമായതു കൊണ്ടു തന്നെ വളരെ പ്രത്യേകതകളോടെ ആയിരുന്നു ചിത്രത്തിൻ്റെ നിർമ്മാണവും. തമന്ന മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന ഖ്യാതിയോടെയായിരുന്നു ബാന്ദ്ര കേരളത്തിൽ റിലീസായത്. എന്നാൽ ആദ്യദിനം തന്നെ ചിത്രത്തിനെപ്രേക്ഷകർ കയ്യൊഴിയുകയായിരുന്നു . അതേസമയം ചിത്രം റിലീസായി രണ്ടാഴ്ച പിന്നിടുമ്പോൾ തീയറ്ററുകളിൽ നിന്നും ചിത്രം പിൻവലിയുകയും ചെയ്തു.. ചിത്രത്തിൽ നായികയായി എത്തിയ തമന്നയ്ക്ക് വമ്പൻ പ്രതിഫലമാണ് നൽകിയത്. പ്രതിദിനം 15 ലക്ഷം രൂപയാണ് തമന്നയ്ക്ക് പ്രതിഫലമായി നൽകിയതെന്നാണ് പുറത്തുവരുന്ന സൂചനകൾ. മാത്രമല്ല തമന്നയ്ക്കും അവരുടെ അഞ്ചു സഹായികൾക്കും ഫൈവ് സ്റ്റാർ സൗകര്യവും ഒരുക്കി നൽകിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. നായികയുടെ പ്രതിഫലത്തിനും ചിലവിനുമായി മുതൽമുടക്കിയ തുകയുടെ അത്ര പോലും ചിത്രത്തിൽ നിന്നും വരുമാനം ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒടിടി വിറ്റ് കിട്ടുന്ന തുക നഷ്ടം നികത്താൻ മതിയാകില്ലെന്നും അണിയറ പ്രവർത്തകർ കരുതുന്നുണ്ട്.

ചിത്രത്തിൻ്റെ റിലീസുമായി ബന്ധപ്പെട്ട സിനിമ നിരൂപണം നടത്തിയ സംഭവത്തിൽ ഏഴ് പേർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യവുമായി നിർമ്മാതാക്കൾ രംഗത്തെത്തിയിരുന്നു. ചിത്രത്തിൻ്റെ വിജയത്തിന് നിരൂപണം തടസ്സമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിർമ്മാതാക്കൾ രംഗത്തെത്തിയത്റിവ്യൂ ചെയ്ത ഏഴ് യൂട്യൂബർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി നിർമ്മാതാക്കൾ രംഗത്ത് എത്തിയത് വലിയ വാർത്ത പ്രാധാന്യവും  നേടിയിരുന്നു. ചിത്രത്തിൻ്റെ നിർമ്മാതാക്കളായ അജിത് വിനായക ഫിലിംസാണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. സിനിമയ്‌ക്കെതിരെ മോശം റിവ്യൂ നൽകിയതിനെതിരെയാണ് നിർമ്മാതാക്കൾ നീക്കം നടത്തിയത്. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്‌ലോഗ്‌സ്, ഷാസ് മുഹമ്മദ്, അർജുൻ ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂട്യൂബർമാർക്കെതിരെ കേസെടുക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ കമ്പനിയ്ക്ക് നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് ക്യാമ്പയിൻ നൽകിയെന്ന് ഹർജിയിൽ ആരോപിക്കുന്നു. നെഗറ്റീവ് റിവ്യൂ ചെയ്തത് കൊണ്ടാണ് സിനിമയ്ക്ക് പരാജയം സംഭവിച്ചതെന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു.

Sreekumar R