Categories: Film News

മമ്മൂക്ക എന്റെ വീട്ടിൽ വരുമെന്നറിഞ്ഞു പാല് കാച്ചിനെ  ക്ഷണിച്ചിട്ടില്ലത്തവർ പോലും എത്തി! എന്നാൽ അന്ന് സംഭവിച്ചത്, സാജു നവോദയ പറയുന്നു

മിമിക്രി കലാരംഗത്തിലൂടെ പാഷാണം ഷാജി എന്ന വിളിപ്പേരിൽ അറിയുന്ന നടനാണ് സാജു നവോദയ, ഇപ്പോൾ താരം തന്റെ വീടിന്റെ പാല് കാച്ചൽ ചടങ്ങിനെ കുറിച്ചും അതിന് മമ്മൂട്ടിയെ ക്ഷണിച്ച കാര്യത്തെ കുറിച്ചും തുറന്നു പറയുകയാണ് മാസ്റ്റർ ബിന്നിനെ നൽകിയ അഭിമുഖ്ത്തിൽ. എന്റെ വീടിന്റെ പാല് കാച്ചൽ ചടങ്ങിനെ ഞാൻ ആദ്യം ക്ഷണിച്ചത് മമ്മൂക്കയെ ആയിരുന്നു, ഒരു ചാനലിന്റെ അഭിമുഖ്ത്തിൽ ആയിരുന്നു ഞാൻ കഷ്ണകത്തു കൊടുത്തിട്ട് മമ്മൂക്ക വരണമെന്ന് പറഞ്ഞത്

അദ്ദേഹം വരാമെന്ന് പറയുകയും ചെയ്യ്തു, ആ അഭിമുഖം കണ്ട ആൾക്കാർ മുഴുവൻ ആ കാര്യം ശ്രെദ്ധിച്ചിരുന്നു, പ്രത്യേകിച്ചും എന്റെ നാട്ടുകാർ, അത് കൊണ്ട് എന്റെ പാൽ കാച്ചൽ ചടങ്ങിനെ ഞാൻ കഷ്ണിക്കാത്ത ആളുകൾ പോലും എന്റെ വീട്ടിൽ എത്തി, എന്നാൽ അന്ന് മമ്മൂക്കക്ക് വാഗമണിൽ ഒരു ഷൂട്ടിങ് ഉണ്ടായിരുന്നു, അതുകൊണ്ടു അദ്ദേഹം തന്നോട് പിന്നീട് പറഞ്ഞിരുന്നു വരാൻ കഴിയില്ല എന്ന്, ഈ കാര്യം ആളുകൾ അറിയുന്നില്ലല്ലോ, എന്നാൽ ആളുകളുടെ വരവ് കൊണ്ട് ഫുഡ് പോലും തികയുമോ എന്ന സംശയം വരെ ഉണ്ടായി

രാത്രിവരെ ആളുകൾ അവിടെ തങ്ങി, പിന്നീട് ഇടിയും മഴയും ആയി അതിനു ശേഷമാണ് എല്ലാവരും പിരിഞ്ഞത്, എന്നാൽ പിറ്റേ ദിവസം എന്നെ കണ്ടുകൊണ്ടു ആളുകൾ പറഞ്ഞു മമ്മൂട്ടി വന്നോ, ഞാൻ പറഞ്ഞു ഇല്ല ,അപ്പോൾ അവർ പറഞ്ഞു ഒന്ന് പോ മമ്മൂട്ടി വന്നു, ഒരു ഹെലികോപ്റ്റർ എന്റെ വീടിന്റെ ടെറസിൽ ഇറങ്ങിയെന്നും അതിൽ നിന്നും മമൂക്ക വന്നു ചടങ്ങിന് പങ്കുചേർന്നിട്ട് പോകുകയും ചെയ്യ്തതെന്നു ശരിക്കും ഞാൻ ഞെട്ടി, ആ ഒരു അനുഭവം മറക്കാൻ കഴിയില്ല സാജു പറയുന്നു.

 

Suji