ബിസിനസുകാരനും യുവ മോഡലുമായി ശ്രദ്ധേയനാണ് ബഷീര്‍ ബഷി. ബിഗ് ബോസ് മലയാളം സീസണ് ഒന്നിലെത്തിയതോടെയാണ് താരം ജനപ്രിയനായി മാറിയത്. രണ്ട് ഭാര്യമാരും മക്കളുമായി സന്തുഷ്ട ജീവിതം നയിക്കുന്ന ബഷീറിന്റെ ജീവിതം ആരാധകര്‍ക്ക് കൗതുകമാണ്. പലരും ബഷീറിനോട് തന്റെ കുടുംബ ജീവിതത്തിന്റെ സീക്രട്ട് ചോദിക്കാറുണ്ട്.
ആദ്യ ഭാര്യ സുഹാനയും രണ്ട് മക്കളും രണ്ടാം ഭാര്യ മഷൂറയും മകനും അടങ്ങുന്നതാണ് ബഷിയുടെ കുടുംബം. രണ്ട് ഭാര്യമാരെയും ബഷി പ്രണയിച്ച് വിവാഹം കഴിച്ചതാണ്. വിമര്‍ശനങ്ങള്‍ നിറയുമ്പോഴും ഭാര്യമാരും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബമാണ് തനിക്ക് വലുതെന്ന് ബഷി പറയാറുണ്ട്.
അടുത്തിടെയാണ് മഷൂറയ്ക്ക് ആണ്‍കുഞ്ഞ് പിറന്നത്. ജനിച്ചുവീണപ്പോഴെ എബ്രു സോഷ്യലിടത്ത് താരമായിരുന്നു. ജനിച്ചപ്പോഴെ കുഞ്ഞിന്റെ പേരില്‍ യൂടൂബ് ചാനലും ആരംഭിച്ചിരുന്നു. ബഷീര്‍ കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എല്ലാ കുടുംബാംഗങ്ങള്‍ക്കും യൂടുബ് ചാനലുമുണ്ട്. കുടുംബ വിശേഷങ്ങള്‍ എല്ലാം സോഷ്യലിടത്ത് പങ്കിടാറുണ്ട്.
ഇപ്പോഴിതാ ബഷീറിന്റെ പഴയൊരു വീഡിയോയാണ് വൈറലാകുന്നത്. തന്റെ രണ്ട് ഭാര്യമാരെയും പരാതികള്‍ കൂടാതെ എങ്ങനെ നോക്കുന്നെന്നാണ് ബഷി പറയുന്നത്.
‘ശരിയാണ് ഞാന്‍ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ രണ്ടുപേരെയും നന്നായി നോക്കുന്നുണ്ട്. പടച്ചവന് അനുഗ്രഹിച്ച് രണ്ടാളേയും ഞാന്‍ നല്ല രീതിയിലാണ് നോക്കുന്നത്. അത് ഇവര്‍ക്ക് രണ്ടാള്‍ക്കും അറിയാമെന്നും ബഷി പറയുന്നു.
അറിയാലോ പെണ്ണുങ്ങളാണ്… ഒരു ഇച്ചിരി കുറവ് വന്നാല്‍ വലിയ ഇഷ്യൂവാകും. എന്നിട്ടും ഞാന്‍ രണ്ടുപേരെയും ഒരു കുറവും ഇല്ലാതെ നോക്കുന്നത് കൊണ്ടാണ് ഇവര്‍ രണ്ടുപേരും ഇങ്ങനെ ചിരിച്ചുകൊണ്ട് ഇരിക്കുന്നത്. അല്ലാതെ സുഹാനയുടെ ഉള്ളില്‍ സങ്കടം ഉള്ളതുകൊണ്ടല്ല എന്നും താരം പറയുന്നു.
സുഹാനയും മഷൂറയും തമ്മില്‍ അടിച്ച് പിരിയുന്നത് കാണാനാണ് ആളുകള്‍ കാത്തിരിക്കുന്നത്. സുഹാന എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണോ അത്രത്തോളം പ്രിയപ്പെട്ടതാണ് എനിക്ക് മഷൂറയും. ഒന്നാം ഭാര്യ രണ്ടാം ഭാര്യ എന്നൊന്നും ഇല്ല. രണ്ടുപേരും എന്റെ ഭാര്യമാരാണ് എന്നുമാണ് ബഷി പറയുന്നത്.
മാത്രമല്ല, സുഹാനയ്ക്കും മഷൂറയ്ക്കും രണ്ട് വീടുകളാണ്. തങ്ങള്‍ വിശേഷ അവസരങ്ങളിലാണ് ഒന്നിച്ച് കൂടാറുള്ളത്. രണ്ടുപേര്‍ക്കും വിഷമം ആകാത്ത രീതിയില്‍ രണ്ടിടത്തുമായിട്ടാണ് താന്‍ നില്‍ക്കാറുള്ളതെന്നും ബഷി പറയുന്നു. പ്രശ്നങ്ങളുള്ള ജീവിതമാണെങ്കില്‍ ഇതുപോലെ സന്തോഷത്തോടെ നില്ക്കാന് കഴിയുമോ എന്നു ബഷി ചോദിക്കുന്നു.
മഷൂറയുടെ ചാനലില്‍ മഷൂറ എന്ന പേര് മാത്രമെ ഉള്ളൂ. ചങ്ങള് എല്ലാവരും ചേര്‍ന്നാണ് ചാനല്‍ യൂസ് ചെയ്യുന്നത്. അതു പോലത്തെന്നെയാണ് മറ്റ് ചാനലുകളും. തങ്ങള്‍ മാറി മാറിയാണ് ഉപയോഗിക്കുന്നതെന്നും ബഷി പറയുന്നു.
ബിഗ് ബോസില്‍ എത്തിയപ്പോഴാണ് രണ്ട് ഭാര്യമാരെ കുറിച്ച് പറയുന്നത്. അപ്പോള്‍ നിരവധി വിമര്‍ശകരും ഉണ്ടായിരുന്നു. പിന്നീട് കല്ലുമ്മക്കായ സീരിസിലൂടെയാണ് തങ്ങളെ ആളുകള്‍ മനസ്സിലാക്കിയതും ആരാധകരുണ്ടായതെന്നും ബഷി പറയുന്നു.