പടം റിലീസ് ആകുന്നതിന് മുമ്പ് വരെ ഞാൻ ഇമോഷണലി ഡൗൺ ആയിരുന്നു നടി ഫെമിന ജോർജ് !!

പടം റിലീസ് ആകുന്നതിന് മുമ്പ് വരെ ഞാൻ ഇമോഷണലി ഡൗൺ ആയിരുന്നു നവംബർ ഒക്കെ ആയപ്പോ ഞാൻ #ബേസിൽ ചേട്ടനെ വിളിച്ചു എന്നോട് അദ്ദേഹം ഒരു മണിക്കൂറോളം സംസാരിച്ചു
-ഈ സിനിമയെപറ്റി മാത്രമല്ല ഇനി മുന്നോട്ടും എന്തൊക്കെ ചെയ്യണം, എങ്ങനത്തെ ക്യാരക്ടേർസ് ചെയ്യണം,സിനിമ എന്താണ്,എങ്ങനെ നിക്കണം ചുമ്മാ വരുന്ന എല്ലാ ക്യാരക്റ്റേഴ്സും ചെയ്യാതെ ചെയ്യുമ്പോൾ ആളുകൾ നോട്ട് ചെയ്യുന്ന പ്രാധാന്യം ഉള്ള റോളുകൾ ചെയ്യാനും സ്ക്രിപ്റ്റ് റീഡിങ്ങും കൂടുതൽ സിനിമകൾ കാണാനും അങ്ങനെ ഒത്തിരി കാര്യങ്ങളെപറ്റി സംസാരിച്ചു

ആ ഒരു മണിക്കൂർ കാൾ എന്റെ ഫോണിൽ ഇപ്പോളും റെക്കോഡ് ചെയ്തു വെച്ചിട്ടുണ്ട് കാരണം എന്നെങ്കിലും ഞാൻ ഡൗൺ ആയാൽ എനിക്കത് വീണ്ടും കേൾക്കാനാണ് എന്നെ സമ്പത്തിച്ചു അതൊരു ബൂസ്റ്റർ ഡോസ് ആണ്.