‘കാശി വേറൊരു വേൾഡ് ആണ്’; വല്ലാത്ത ഫീൽ! കാശിയെ അനുഭവിച്ചറിയണ൦, ബേസിൽ

സംവിധായകനായി മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച് ഇപ്പോൾ അഭിനേതാവായി തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ് . ചുരുങ്ങിയ കാലംകൊണ്ടുതന്നെ നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയെ കയ്യിലെടുക്കാൻ ബേസിലിന് സാധിച്ചു. ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും മൂന്നും ഒന്നിനൊന്ന് കയ്യടി നേടിയ ചിത്രങ്ങൾ. മിന്നൽ മുരളിയാണ്  അവസാനം ബേസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം. അഭിനയവും സംവിധാനവും ഒരുപോലെ വഴങ്ങുന്ന ബേസിലിന്റെ ചിത്രങ്ങൾ കുടുംബ പ്രക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. ഫാലിമിയാണ്  ബേസിൽ അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം. കാശി യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ കാശി അഥവാ വാരണസിക്ക് പ്രധാന സ്ഥാനം തന്നെയാണ് ഫാലിമി എന്ന  ചിത്രത്തിൽ നൽകിയിട്ടുള്ളത്. ഇപ്പോഴിതാ കാശി വിശ്വാനാഥന്റെ മനോഹരമായ ഭൂമികയിൽ ചെലവഴിച്ച നിമിഷങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ബേസിൽ ജോസഫ്.
ഫാലിമി ചിത്രവുമായി ബന്ധപ്പെട്ട പ്രൊമോഷൻ പരിപാടിയിലാണ് ബേസിൽ കാശിയെ കുറിച്ച് സംസാരിക്കുന്നത്. മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കൽ സ്പേസ് ആണ് കാശിയെന്ന് പറയുകയാണ് ബേസിൽ.ബേസിലിന്റെ വാക്കുകൾ ഇങ്ങനെയാണ്…. “ആദ്യമായിട്ടാണ്  താൻ കാശിയിൽ പോകുന്നത്… ഫോട്ടോയിലും കഥകളിലും സിനിമയിലും കണ്ടിട്ടെങ്കിലും ഒറിജിനൽ കാശിയിൽ എത്തുന്നത് ഭയങ്കര ഫീലിംഗ് തന്നെയാണ് എന്ന് ബേസിൽ പറയുന്നു … അത് വേറൊരു വേൾഡ് ആണ് എന്നും  ഇനി ഒരു അവസരം കിട്ടിയാൽ ഒന്നൂടി പോകാൻ തോന്നുമെന്നും പറയുന്നുണ്ട് ബേസിൽ ജോസഫ് . ജാതിയോ മതമോ വിശ്വാസമോ അതൊന്നും അല്ലാതെ മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കൽ സ്പേസ് ആണ് കാശി. ആ ഒരു സ്ഥലവും അവിടത്തെ മൂഡും സാബ്രാണി തിരിയുടെ മണവും… ചന്ദനത്തിരിയുടെ മണവും… അതെല്ലാം അനുഭവിച്ച് തന്നെ അറിയണമെന്നാണ് ബേസിൽ പറയുന്നത് . വിഷ്വലിയായാലും ഓഡിയോ പരമായാലും നമ്മുക്ക് വാരണാസിയെ അനുഭവിക്കാമെന്നും  മണത്തും സ്പര്ശിച്ചും  വാരാണസിയെ ഫീൽ ചെയ്യാം എന്നും  എല്ലാം കൊണ്ടും ഫീൽ ചെയ്യാൻ പറ്റുന്ന സ്ഥലം ആണ് വാരണാസി എന്നും   ബേസിൽ പറഞ്ഞു.ഒരു അവസരം ലഭിച്ചാൽ വീണ്ടും വാരണസിയിൽ പോകുമെന്നും ബേസിൽ കൂട്ടിച്ചേർത്തു.
നവാഗതനായ നിതിഷ് സഹദേവ് ആണ് ‘ഫാലിമി’ ചിത്രത്തിന്റെ സംവിധായകൻ.  നവാഗതനായ നിതിഷ് സഹദേവ് ആണ് ചിത്രത്തിന്റെ സംവിധായകൻ. തിരുവനന്തപുരത്ത് നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന യാത്രയും അതിനിടയിൽ നടക്കുന്ന രസകരവും ഹൃദ്യവുമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. കുടുംബ പശ്ചാത്തലത്തിലൊരുക്കിയ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം, ഒറ്റക്കൊരു യാത്ര പോകാനാഗ്രഹിക്കുന്ന ജനാർദ്ദനെന്ന 82 വയസ്സുകാരന്റെ ശ്രമങ്ങളിലൂടെയാണ് കഥ പറഞ്ഞു തുടങ്ങുന്നത്. വാരാണസിയിൽ ഒരിക്കലെങ്കിലും സന്ദര്‍ശിക്കണമെന്ന ജനാർദ്ദനന്റെ സ്വപ്നങ്ങൾക്ക് വിലങ്ങു നിൽക്കുന്നത് അയാളുടെ കുടുംബം തന്നെയാണ്. തിരിച്ചുവരുമെന്ന് പോലും യാതൊരു ഉറപ്പുമില്ലാത്ത ആ യാത്രയെ അയാളുടെ മക്കളും പേരക്കുട്ടികളും ഭയക്കുന്നതിന്റെ പ്രധാനകാരണം വാർദ്ധക്യകാലത്തുള്ള ജനാർദ്ദനന്റെ ശാരീരികാസ്വാസ്ഥ്യങ്ങളാണ്. ഒറ്റക്ക് പോകാനിരുന്ന വാരാണസി യാത്രയിൽ ജനാർദ്ദനനോടൊപ്പം അയാളുടെ മക്കളും പേരക്കുട്ടികളും ഉൾപ്പെടുന്നതോടെ ആ യാത്ര നർമ്മത്തിന്റെ ട്രാക്കിലേക്ക് മാറുന്നു. അതേസമയം അഭിനയവും സംവിധാനവും ഒരുപോലെ വഴങ്ങുന്ന ബേസിലിന്റെ ചിത്രങ്ങൾ കുടുംബ പ്രക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. സിനിമയുമായി ബന്ധമില്ലാത്ത കുടുംബത്തിൽ നിന്നാണ് ബേസിലിന്റെ വരവ്. ക്രിസ്തീയ വൈദികനും അദ്ധ്യാപകനുമായിരുന്നു ബേസിലിന്റെ പിതാവ്. സുൽത്താൻ ബത്തേരിക്കാരനായ ബേസിൽ  പഠനത്തിലും മുൻനിരയിലായിരുന്നു. തിരുവനന്തപുരം എഞ്ചിനിയറിം​ഗ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ നടൻ ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയിൽ എത്തിയത്. ജീത്തു ജോസഫിന്റെ നുണക്കുഴി, പ്രിത്വിരാജിനൊപ്പമുള്ള ഗുരുവായൂർ അമ്പലനടയിൽ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളാണ് ബസിലിന്റെഹായി അണിയറയിൽ ഒരുങ്ങുന്നത് .