ആ പഴയകാല സിനിമ ആണ് മിന്നൽ മുരളിക്ക് പ്രചോദനമായത്; ബേസിൽ ജോസഫ് 

Follow Us :

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ എന്ന ടാഗ് ലൈൻ ലഭിച്ച ചിത്രമായിരുന്നു ടോവിനോ തോമസ് നായകനായ മിന്നൽ മുരളി. ബേസിൽ ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ഇപ്പോൾ ഈ സിനിമ എടുക്കാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ ബേസിൽ ജോസഫ്. മിന്നൽ മുരളി എന്ന സിനിമ എടുക്കാൻ തനിക്ക് പ്രോചോദനം ആയത് പഴയ കാലത്തെ ആദ്യ ത്രീ ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ആണ്

മലയാള സിനിമക്ക് അഭിമാനകരമായ ഒരു ത്രീ ഡി ചിത്രമായിരുന്നു മൈഡിയർ കുട്ടിച്ചാത്തൻ. ജിജോ പൊന്നൂസ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്യ്തത്. ആ ഒരു ചിത്രമായിരുന്നു എനിക്ക് മിന്നൽ മുരളി എന്ന ചിത്രത്തിന് പ്രചോദനം ഉണ്ടായത്. അന്നത്തെ കാലത്തെ അങ്ങനൊരു സിനിമ  അവരുടെ ലിമിറ്റഡ് വെച്ച് വലിയ ഒരു റിസ്ക്ക് തന്നെ ആയിരിക്കും ബേസിൽ പറയുന്നു

ജിജോ പൊന്നൂസ് എന്ന സംവിധായകന്റെ ഇതിനെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി വളരെ പോപ്പുലറാണ്, അതൊക്കെ വലിയ രൂപത്തിൽ എനിക്ക് ഇൻസ്പേർ  ആയിരുന്നു, ബേസിൽ പറയുന്നു. സത്യത്തിൽ മൈ ഡിയർ കുട്ടിച്ചാത്തൻ പോലെയുള്ള ഒരു സിനിമ പിന്നീട് ഇന്ത്യൻ സിനിമയിൽ താനെ ഉണ്ടായിട്ടില്ല ബേസിൽ ജോസഫ് പറയുന്നു