Film News

സൗബിൻ, ബേസിൽ എന്നിവർ ഒരുമിക്കുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ ചിത്രീകരണം ആരംഭിച്ചു

നവാഗതനായ ശ്രീ രാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രാവിന്കൂട് ഷാപ്പ്, സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ കേന്ദ്ര കഥാപത്രങ്ങളക്കി  ശ്രീരാജ് ഒരുക്കിയ ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ തൃശൂരും, എറണാകുളത്തുമായി ആരംഭിച്ചു, അൻവർ റഷീദ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ അൻവർ റഷീദ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്, ഒരു ഡാർക്ക് ഹ്യുമർ ചിത്രമാണ് പ്രാവിന്കൂട് ഷാപ്പ്

ചിത്രത്തിൽ ചാന്ദിനി ശ്രീധരൻ, ശബരീഷ് വർമ്മ, ശിവജിത് പദ്മനാഭൻ, രേവതി, വിജോ അമരാവതി, നിയാസ് ബക്കർ, പ്രതാപൻ കെ എസ്, സന്ദീപ്, രാംകുമാർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ഷൈജു ഖാലിദ് ആണ് ഈ ചിത്രത്തിന്റെ ക്യാമറ മാൻ, സംഗീതം വിഷ്ണു വിജയ്

ഷഖീഫ് മുഹമ്മദ് അലിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. അബ്രു സൈമൺ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ. വിഷ്ണു ഗോവിന്ദ് ഓഡിയോ ഗ്രാഫി, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ് ,

 

Suji