‘മട്ടാഞ്ചേരിയില്‍ ധീര രക്തസാക്ഷിത്വം വരിച്ചവരോട് ഈ സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് ഒരു തേങ്ങയും തോന്നില്ല’

രാജീവ് രവി നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘തുറമുഖം’. പല കാരണങ്ങളാല്‍ നിരവധി തവണയാണ് സിനിമയുടെ റിലീസ് തീയതി മാറ്റിവെച്ചത്. ഒടുവില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രം തിയേറ്ററുകളിലെത്തിച്ചു. ചിത്രത്തിന് സമ്മിശ്ര…

രാജീവ് രവി നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘തുറമുഖം’. പല കാരണങ്ങളാല്‍ നിരവധി തവണയാണ് സിനിമയുടെ റിലീസ് തീയതി മാറ്റിവെച്ചത്. ഒടുവില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രം തിയേറ്ററുകളിലെത്തിച്ചു. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മട്ടാഞ്ചേരിയില്‍ ധീര രക്തസാക്ഷിത്വം വരിച്ചവരോട് ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് ഒരു തേങ്ങയും തോന്നില്ല.അമ്മാതിരി അലമ്പ് എഴുത്തും അവതരണവുമെന്നാണ് ബാസിത്ത് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

റിയല്‍സ്റ്റോറി അവരാത്…….
ഇവര്‍ വെട്ടുകൊണ്ട് കൊണ്ട് മരിച്ചത് കരണം അസഹനീയമായ 3 മണിക്കൂര്‍ നമുക്ക് സഹിക്കേണ്ടി വന്നല്ലോ എന്ന തോന്നല്‍ അല്ല ഒരു റിയല്‍ ലൈഫ് സിനിമ കാണുന്ന പ്രേക്ഷകന് ഉണ്ടാകേണ്ടത്.
അത് ആ ചരിത്രത്തിനോട് തന്നെ ചെയ്യുന്ന നീതികേടാണ്.കുറച്ചൊക്കെ പൊടിക്കൈകള്‍ ചേര്‍ക്കാം അത് സിനിമാറ്റിക് ആകുവാന്‍ വേണ്ടി.
എന്ത് കൊണ്ട് കാഞ്ചന മൊയ്ദീന്‍ പ്രണയം ഇത്രയേറെ ചര്‍ച്ചയായി,ജനകീയമായി.ഗംഭീരമായ ഒരു സിനിമാറ്റിക് അനുഭവം സൃഷ്ടിക്കുവാന്‍ ആ സിനിമയ്ക്കു സാധിച്ചിരുന്നു.
അതില്‍ പറഞ്ഞ ഓരോ സീനും നടന്നതോ നടക്കാത്തതോ ആകട്ടെ.പക്ഷെ അത് കണ്ടിറങുന്ന പ്രേക്ഷകര്‍ക്ക് ആ സിനിമ കാരണം ആ വ്യക്തികളോട് അങ്ങേയറ്റം ബഹുമാനമോ ഇഷ്ടമോ മറ്റെന്തോ ഒക്കെ തോന്നും.
ഇവിടെ മട്ടാഞ്ചേരിയില്‍ ധീര രക്തസാക്ഷിത്വം വരിച്ചവരോട് ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് ഒരു തേങ്ങയും തോന്നില്ല.അമ്മാതിരി അലമ്പ് എഴുത്തും അവതരണവും.

ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, മണികണ്ഠന്‍ ആചാരി, ദര്‍ശന രാജേന്ദ്രന്‍, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗോപന്‍ ചിദംബരമാണ്.

തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി മൂവീസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട്, ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് തുറമുഖം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ റിലീസ് വൈകുന്നതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണ് ചിത്രത്തിലെ നായകനായ നിവിന്‍ പോളി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം ഏറ്റെടുക്കുകയായിരുന്നു. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് സിനിമപറയുന്നത്.