മുടി വളര്‍ത്തി, കൂളിംഗ് ക്ലാസ് വച്ച് സ്‌റ്റൈലിഷായി മമ്മൂട്ടി!!! ബസൂക്ക പോസ്റ്റര്‍

മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂക്കയെ നായകനാക്കി നവാഗതനായ ഡിനോ തോമസ് ഒരുക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടി സ്‌റ്റൈലിഷ് ലുക്കില്‍ എത്തുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ്…

മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂക്കയെ നായകനാക്കി നവാഗതനായ ഡിനോ തോമസ് ഒരുക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടി സ്‌റ്റൈലിഷ് ലുക്കില്‍ എത്തുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് മെഗാതാരം.

പോസ്റ്ററില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് മെഗാതാരം എത്തിയിരിക്കുന്നത്. മുടി വളര്‍ത്തി, കൂളിംഗ് ക്ലാസ് വച്ച് മാസ് ആയി വണ്ടിക്ക് മുന്നില്‍ നില്‍ക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍ കാണാം. ഒരു ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. 2024നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. ക്രൈം ഡ്രാമ ജോണറിലാണ് ബസൂക്ക ഒരുങ്ങുന്നത്. ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

മമ്മൂട്ടി ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലാണ് എത്തുന്നത്. വ്യത്യസ്തമായ പ്രമേയത്തോടെയാണ് ബസൂക്ക എത്തുന്നത്. ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് ‘ബസൂക്ക’ എത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ്. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, ജഗദീഷ്, ഷറഫുദ്ദിന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ഡീന്‍ ഡെന്നിസ്, സ്ഫടികം ജോര്‍ജ്, ദിവ്യാ പിള്ള എന്നിവരും ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.

നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

മലയാളത്തില്‍ പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. സൂരജ് കുമാര്‍. മമ്മൂട്ടി സാറിനൊപ്പം പ്രവര്‍ത്തിക്കുക തന്റെ സ്വപ്‌നത്തിന്റെ പരിസമാപ്തിയാണ് ‘ബസൂക്ക’ എന്നാണ് ഡിനോ ഡെന്നിസ് പറയുന്നത്.