പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ? ആരാധകര്‍ അങ്ങനെ ചോദിക്കുന്നതിനൊരു കാരണമുണ്ട്; അനശ്വര രാജന്‍

ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജന്‍. മലയാളത്തില്‍ ചുരുക്കം ചില സിനിമകളില്‍ മാത്രമേ അഭിനയിച്ചുള്ളൂ എങ്കിലും അവയെല്ലാം മികച്ച പ്രേക്ഷക പ്രീതി നേടി. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജന്‍…

ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജന്‍. മലയാളത്തില്‍ ചുരുക്കം ചില സിനിമകളില്‍ മാത്രമേ അഭിനയിച്ചുള്ളൂ എങ്കിലും അവയെല്ലാം മികച്ച പ്രേക്ഷക പ്രീതി നേടി. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജന്‍ വെള്ളിത്തിരയിലെത്തുന്നത്. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലാണ് അനശ്വര ഈ ചിത്രത്തില്‍ അഭിനയിച്ചത്. അനശ്വര രാജന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് അവിയല്‍ എന്ന ബിജു മേനോന്‍ സിനിമയാണ്.

മൈക്ക് ആണ് അനശ്വര രാജിന്റേതായി ഇനി പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മുടിയൊക്കെ മുറിച്ച് വ്യത്യസ്തമായ ഗെറ്റപ്പിലാണ് സിനിമയില്‍ അനശ്വര പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ശേഷം തന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് അനശ്വര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

നേരത്തെ ബോഡി ഷെയ്മിങ് കമന്റുകള്‍ വരുമ്പോള്‍ വിഷമിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്ന വാര്‍ത്ത കണ്ട് അത്ഭുതപ്പെട്ട് പോയെന്നും താരം പറയുന്നു. പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്നും താന്‍ വളര്‍ന്നപ്പോള്‍ വന്ന മാറ്റങ്ങളാണ് അതെന്നുമായിരുന്നു താരം വ്യക്തമാക്കിയത്. പിന്നെ കുറച്ച് മേക്കപ്പ്, ഡ്രെസ്സിങ് എന്നിവയും രൂപത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ശേഷം സ്റ്റാര്‍ഡം കാരണം പ്രൈവസി നഷ്ടപ്പെടുന്നപോലെ തോന്നാറുണ്ട് എന്നാണ് അനശ്വര പറയുന്നത്. പലരേയും തെറിവിളിക്കേണ്ടി വന്നിട്ടുണ്ട്. വാഹനം ഓടിക്കുമ്പോഴാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്. ഓവര്‍ ടേക്ക് ചെയ്യുമ്പോള്‍ പെണ്‍കുട്ടിയാണ് ഓടിക്കുന്നതെന്ന് കണ്ടാല്‍ ആണുങ്ങള്‍ ചിലപ്പോള്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കും. അപ്പോഴാണ് ദേഷ്യം വരുന്നതെന്നും താരം പറയുന്നു.

‘റിയല്‍ ലൈഫില്‍ ഇടയ്‌ക്കൊക്കെ അഭിനയിക്കേണ്ടി വരാറുണ്ട്. മുടി മുറിച്ചതെന്തിനാണെന്ന് ചില ചേച്ചിമാരൊക്കെ ചോദിക്കാറുണ്ട്. കോലം കെട്ട് പോയല്ലോ എന്നൊക്കെ പറയും.’ ഇതൊക്കെ പ്രൈവസി നഷ്ടപ്പെടുത്താറുണ്ടെന്നായിരുന്നു താരം പറഞ്ഞത്.

മൈക്ക് ആണ് അനശ്വരയുടെ ഇനി റിലീസാകാനുള്ള ചിത്രം. വിഷ്ണു ശിവപ്രസാദാണ് ചിത്രത്തിന്റെ സംവിധായകന്‍. രഞ്ജിത്ത് സജീവനാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും മൈക്കില്‍ അഭിനയിക്കുന്നുണ്ട്. ജെ.എ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ബോളിവുഡ് സൂപ്പര്‍ താരം ജോണ്‍ എബ്രഹാമാണ് മൈക്ക് നിര്‍മിക്കുന്നത്. രാംഗി എന്നൊരു തമിഴ് ചിത്രവും അനശ്വര രാജന്റേതായി പ്രദര്‍ശനത്തിന് എത്താനുണ്ട്.