ഇനി രാമരാവണ യുദ്ധം കാണാം; പ്രഭാസിന്റെ ആദിപുരുഷ് ട്രെയ്‌ലറെത്തി!

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രഭാസ് ചിത്രം ആദിപുരുഷ് ട്രെയിലർ പുറത്തിറങ്ങി. തിരുപ്പതിയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ട്രെയിലർ പുറത്തിറക്കിയത്. ആയിരക്കണക്കിന് ആരാധകരാണ് ട്രെയിലർ കാണാൻ തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ എത്തിയത്. പ്രഭാസ്, കൃതി സനോൻ, സണ്ണി സിംഗ്, സംവിധായകൻ ഓം റൗട്ട് എന്നിവരും സിനിമയുടെ ട്രെയിലർ ലോഞ്ചിന് എത്തിയിരുന്നു.

ഏറെ പ്രതീക്ഷകളോടെ എത്തിയ ആദ്യ ട്രെയിലർ നിരാശപ്പെടുത്തിയെങ്കിലും ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ ആരാധകർ സ്വീകരിച്ചിരിക്കുകയാണ്. യൂട്യൂബിൽ റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഒരു മില്യണിലധികം പേരാണ് ആദിപുരുഷിന്റഎ ട്രെയിലർ കണ്ടത്.രാമായണ കഥയെ ആസ്പദമാക്കിയെടുത്ത ചിത്രത്തിൽ പ്രധാനമായും രാമരാവണ യുദ്ധമാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രഭാസ് രാമനായി എത്തുന്ന സിനിമയിൽ കൃതി സനോനാണ് സീതാ ദേവിയായി എത്തുന്നത്.രാവണന്റെ വേഷം ചെയ്യുന്നത് സെയ്ഫ് അലി ഖാനാണ്. ഹനുമാനായി ദേവദത്ത നാഗേയും ലക്ഷ്മണനായി സണ്ണി സിംഗും എത്തുന്നു.500 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. ജൂൺ 16 നാണ് ചിത്രം പ്രദർശനത്തിനെത്തുക.

Aiswarya Aishu