മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം പൊതുപരിപാടിയില്‍ ഭാമ; ഗൗരിക്കുട്ടിയുടെ ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയതാരമാണ് നടി ഭാമ. നിവേദ്യം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടം പിടിക്കുകയായിരുന്നു ഭാമ. 2007 സംവിധായകന്‍ ലോഹിതദാസ് ആണ് ഭാമയെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. പിന്നീട് കന്നഡ…

bhama-with-family

മലയാളികളുടെ പ്രിയതാരമാണ് നടി ഭാമ. നിവേദ്യം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടം പിടിക്കുകയായിരുന്നു ഭാമ. 2007 സംവിധായകന്‍ ലോഹിതദാസ് ആണ് ഭാമയെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. പിന്നീട് കന്നഡ സിനിമകളിലും താരം തിളങ്ങി.

2019 വരെ മലയാള സിനിമാ ലോകത്ത് സജീവമായിരുന്നു ഭാമ. പിന്നീട് വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് ഭാമ. ഇപ്പോഴിതാ മകള്‍ ഗൗരിക്കും ഭര്‍ത്താവ് അരുണിനുമൊപ്പം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് നടി.

കുഞ്ഞുഗൗരിയുടെ ആദ്യത്തെ പരിപാടിയാണ് ഇതെന്നും താരം കുറിച്ചിട്ടുണ്ട്. ഭര്‍ത്താവും താനും മറ്റ് അതിഥികളോടൊപ്പം നില്‍ക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളാണ് ഭാമ പോസ്റ്റ് ചെയ്തിട്ടുള്ളത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ഭാമയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്.

2020 ലായിരുന്നു ഭാമയുടെ അരുണിന്റെയും വിവാഹം. ചേച്ചിയുടെ ഭര്‍ത്താവിന്റെ ക്ലാസ്മേറ്റാണ് അരുണ്‍. അവരുടെ കുടുംബവുമായും അടുപ്പമുണ്ട്. അങ്ങനെയാണ് വിവാഹാലോചന വന്നതെന്ന് താരം വെളിപ്പെടുത്തിയിരുന്നു.