നടന്മാരുടെ പത്ത് പടം പൊട്ടിയാലും അവരുടെ അടുത്ത സിനിമ  കാണാൻ ആളുകൾ പോകുന്നില്ലേ! സ്റ്റാർഡ൦ എന്നതിന്   കുറിച്ച്;  ഭാവന 

താരങ്ങളുടെ പത്തു സിനിമകൾ പരാജയപ്പെട്ടാലും പതിനൊന്നാമത്തെ സിനിമ വരുമ്പോൾ കാണാൻ ആളുണ്ടാകു0 അതാണ് സ്റ്റാർഡം എന്ന് പറയുന്നത്, സ്റ്റാർഡം എന്തെന്ന് തുറന്നു പറയുകയാണ് നടി ഭാവന, തന്റെ പുതിയ ചിത്രം നടികറിന്റെ പ്രമോഷൻ ഭാഗമായ അഭിമുഖത്തിൽ, സിനിമയ്ക്ക് വേണ്ടി ഇടുന്ന പൈസ അതിനോ അതിന് മുകളിലോ തിരിച്ചു കിട്ടുന്ന ആക്ടറിനെയാണ് സ്റ്റാര്‍ എന്ന് പറയുന്നത് ,കൂടുതലും സംഭവിക്കുന്നത് മെയില്‍ ആക്ടേഴ്‌സിനാണ്. ഒരു പ്രൊഡ്യൂസര്‍ക്കോ അല്ലെങ്കില്‍ ഓഡിയന്‍സിനോ അവരുടെ മേലുള്ള വിശ്വാസമാണ്

നമ്മള്‍ ഇവിടെ ഒരു മമ്മൂക്ക, ഒരു ലാലേട്ടന്‍ എന്നൊക്കെ സ്റ്റാര്‍ എന്ന് പറയാറുണ്ടല്ലോ. ഇത്രയും വര്‍ഷമായി അവര്‍ സിനിമകള്‍  ചെയ്ത് വരുമ്പോള്‍, ഇപ്പോഴും അഞ്ചോ ആറോ സിനിമ  ഫ്‌ളോപ്പ് കൊടുത്താലും ഇല്ലെങ്കില്‍ പത്ത് സിനിമ ഫ്‌ളോപ്പ് കൊടുത്താലും പതിനൊന്നാമത്തെ സിനിമ റിലീസാകുമ്പോഴും ആള്‍ക്കാര്‍ പോകുന്നുണ്ടെങ്കില്‍ അയാള്‍ സ്റ്റാര്‍ ആണ് ഭാവന പറയുന്നു, ഇപ്പോൾ ഹോളിവുഡിലൊക്കെ ആണെങ്കിലും ഒരു ആക്ടറിന്റെ ലാസ്റ്റ് സിനിമയ്ക്ക് 1000 കോടി കിട്ടിയാലും അടുത്ത പടത്തില്‍ അയാളെ ആയിരിക്കില്ല വിളിക്കുക.

ആ കാരക്ടറിന് ചേരുന്ന ഒരാളെയായിരിക്കും വിളിക്കുക. മറ്റേ ആളുടെ ആ പടം നല്ല ഹിറ്റായതുകൊണ്ട് അടുത്ത പടത്തില്‍ അയാളെ തന്നെ വിളിക്കാം എന്ന കോണ്‍സപ്റ്റ് ഹോളിവുഡില്‍ ഇല്ല. പക്ഷെ ഇവിടെ അങ്ങനെയാണ്. മൂന്നോ നാലോ, അല്ലെങ്കില്‍ ഒരു സിനിമ ആയാലും മതി, വെച്ച പൈസ അയാള്‍ക്ക് തിരിച്ച് കിട്ടും എന്നുണ്ടെങ്കില്‍ അയാള്‍ സ്റ്റാര്‍ ആണ്നടി പറയുന്നു