‘ഒരു മാറ്റവുമില്ല’; വൈറലായി തെന്നിന്ത്യൻ താര സുന്ദരിയുടെ ബാല്യകാല ചിത്രം !

നമ്മൾ എന്ന മലയാള ചലച്ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിനെ ആർക്കും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. അക്കാലത്തെ പരിമളം വലിയൊരു ഓളം തന്നെയായിരുന്നു സൃഷ്ടിച്ചത്. ഇന്നും പരിമളം എന്ന പേര് പലപ്പോഴും നമ്മൾ ഉപയോഗിക്കാറുണ്ട്. ഭാവന എന്ന അഭിനേത്രിയുടെ ജീവിതത്തിൽ വലിയ ഒരു മാറ്റം തന്നെയായിരുന്നു പരിമളം എന്ന കഥാപാത്രം നൽകിയത്. അതുകൊണ്ടുതന്നെ തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളിലെ ഭാഗമാകുവാനും ഭാവനയ്ക്ക് സാധിച്ചു.മലയാളത്തിൽ മാത്രമായിരുന്നില്ല തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ അന്യഭാഷകളിലും താരം തിളങ്ങി. മുൻനിര നായകന്മാർക്കൊപ്പം എല്ലാം നായികയായി അഭിനയിച്ചു. ഇടയ്ക്ക് വച്ച് ചില പ്രശ്നങ്ങൾ ജീവിതത്തിൽ വന്നു എന്നാൽ പോലും അതിനെയെല്ലാം മനോധൈര്യം കൊണ്ട് നേരിട്ട വ്യക്തി കൂടിയാണ് ഭാവന. കന്നഡ സിനിമ നിർമാതാവ് നവീന മായുള്ള വിവാഹം തോടുകൂടി അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്ന താരം ഇപ്പോൾ കന്നഡ സിനിമയിൽ സജീവമായി കൊണ്ടേയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. അത്തരത്തിൽ ഇന്നിപ്പോൾ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. തന്റെ ബാല്യകാല ചിത്രമാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. ഭാവന നവീന്റെ ഫാൻ പേജിലൂടെയാണ് താരത്തിന് ഈ ചിത്രം ലഭിച്ചിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ അവർക്ക് താരം നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം തന്നെ പഴയ ചിത്രവും ഇപ്പോഴത്തെ ഒരു ചിത്രവും ചേർത്ത് വെച്ചുകൊണ്ട് ഒരു മാറ്റവും ഇല്ല എന്നും താരം പറയുന്നുണ്ട്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത്.