Short Movies

ഇനിയും ഞങ്ങൾക്കിത് സഹിക്കാനാകില്ല !! വീണ്ടും അയാളിത് തുടർന്നാൽ അതിന്റെ ഫലം തീർച്ചയായും അനുഭവിക്കും, ഭാവന

മലയാളത്തിലെ പ്രിയ നടിമാരിൽ ഒരാളാണ് ഭാവന, ഒരു കാലത്ത് മലയാള സിനിമയുടെ നിറസാന്നിധ്യം ആയിരുന്നു താരം, എന്നാൽ ഇപ്പോൾ മലയാളത്തിൽ നിന്നും വിട്ട് നിൽക്കുകയാണ് ഭാവന, മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നി ഭാഷകളിലും താരം തന്റെ കഴിവ് തെളിയിച്ചു, നീണ്ട കാലത്തെ പ്രണയത്തിനു ശേഷം കന്നഡ സിനിമ പ്രൊഡ്യൂസർ നവീനുമായി 2018 ൽ താരം വിവാഹിതയായി, വിവാഹത്തിന് ശേഷം നവീനൊപ്പം ബാംഗ്ലൂരിൽ ആണ് ഭാവനയുടെ താമസം,

തന്റെ വീട്ടുവിശേഷങ്ങൾ എല്ലാം താരം ആരാധകർക്കൊപ്പം പങ്കുവെക്കുന്നത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്. സമൂഹമാധ്യമങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ മാത്രമാണ് താരത്തിന് സ്വന്തമായി അക്കൗണ്ട് ഉള്ളത്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വ്യാജനെ തുറന്നു കാട്ടിയിരിക്കുകയാണ് ഭാവന. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലൂടെയാണ് താരം ഇത് പങ്കുവച്ചത്. ‘ഞാൻ ഫേസ്ബുക്കിൽ ഇല്ല, എന്നാൽ ഞാനാണെന്ന് തരത്തിൽ ഈ ഫേസ്ബുക്ക് പേജിലൂടെ അവർ പ്രചരിപ്പിക്കുന്നു.. നിങ്ങൾ എല്ലാവരും ഈ പേജ് റിപ്പോർട്ട് ചെയ്യണം..’ ഭാവന സ്റ്റോറിക്ക് ഒപ്പം കുറിച്ചു.

നിരവധി വ്യാജപേജുകൾ ഇതിന് മുമ്പും താരത്തിന്റെ പേരിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. ഭാവനയുടെ സഹോദരൻ രാജേഷ് മേനോനും ഇതിന് എതിരെ പോസ്റ്റ് ഇട്ടിട്ടുണ്ട്. പലവട്ടം പലതരത്തിൽ അവരോട് പറഞ്ഞു നോക്കി. വേണ്ടി വന്നാൽ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കുറിച്ചു. പൃഥ്വിരാജ് നായകനായ ആദം ജോണിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. കന്നഡ സിനിമ ഇൻഡസ്ട്രിയിൽ താരം ഇപ്പോഴും സജീവമാണ്. ഭർത്താവ് നവിനൊപ്പം അവിടെയാണ് ഭാവന താമസിക്കുന്നത്. മലയാളത്തിൽ ഉടൻ തന്നെ ഒരു പുതിയ സിനിമ ചെയ്യുന്നതും കാത്തിരിക്കുകയാണ് ഭാവനയുടെ ആരാധകർ.

Krithika Kannan