Short Movies

പേളി ശ്രീനിഷിനെ തേക്കും എന്ന് പറഞ്ഞവർക്കുള്ള മറുപടി ഇതാ !! വിവാഹ വാർഷിക ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മാഴ്‌സ്‌വിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി ശ്രീനിഷുമായി ഇഷ്ട്ടത്തിൽ ആകുന്നു. തുടക്കത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷം ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

കഴിഞ്ഞ ദിവസമായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ വാർഷികം, കഴിഞ്ഞ വര്‍ഷം മെയ് 5 , 8 തിയ്യതികളിലായിട്ടാണ് ഇവരുടെ വിവാഹം നടന്നത് . ഹിന്ദു, ക്രിസ്തീയ ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത് . വിവാഹ വാര്‍ഷികത്തില്‍ പേളിയുടെയും ശ്രീനിഷിന്റെതുമായി വന്ന പോസ്റ്റുകളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു . അവളുടേയും എന്റേയും ആത്മാവ് ഒന്നാണെന്നും അന്നും ഇന്നും ഇപ്പോഴും എപ്പോഴും പേളിയെ പ്രണയിക്കുന്നുണ്ടെന്നും ശ്രീനീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

ഇപ്പോഴിതാ വിവാഹ വാര്‍ഷിക ദിനത്തിലെ ആഘോഷ ചിത്രങ്ങള്‍ പേളി മാണി പുറത്തുവിട്ടിരിക്കുകയാണ് . തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വിവാഹ വാര്‍ഷികത്തില്‍ എടുത്ത മനോഹര ചിത്രങ്ങള്‍ നടി പങ്കുവെച്ചിരിക്കുന്നത് . ചിത്രങ്ങളില്‍ കേക്ക് മുറിച്ച്‌ പരസ്പരം മുഖത്ത് തേക്കുന്ന പേളിയെയും ശ്രീനിഷിനെയും കാണാം . പേളിഷിന്റെ പുതിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട് .

Krithika Kannan