Friday, December 2, 2022
HomeFilm Newsഎന്തോരു ചിരിയാന്നേ...സന്തോഷവതിയായി ഭാവന;ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് പുതിയ പോസ്റ്റർ പുറത്തിറങ്ങി

എന്തോരു ചിരിയാന്നേ…സന്തോഷവതിയായി ഭാവന;ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് പുതിയ പോസ്റ്റർ പുറത്തിറങ്ങി

നീണ്ട ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തിരിച്ചെത്തിയിരിക്കുകയാണ് ഭാവന. കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണം പൂർത്തിയായി എന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നു. പുതിയ പോസ്റ്റർ ചിരിച്ച് സന്തോഷവതിയായിരിക്കുന്ന ഭാവനയും ഷറഫുദ്ദീനെയും കാണാം.


ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നുവിന്‌റെ ഓഡിയോ അവകാശം സാരെഗമ സ്വന്തമാക്കി എന്നു പറഞ്ഞ് ഷറഫുദ്ദീൻ പുതിയ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.ചിത്രം സംവിധാനം ചെയ്യുന്നത് ആദിൽ മൈമൂനത്ത് അഷ്റഫാണ്.സിനിമയുടെ രചന നിർവഹിക്കുന്നതും സംവിധായകൻ നത്തെയാണ്.ചിത്രം നിർമിക്കുന്നത് റെനീഷ് റെനീഷ് അബ്ദുൾ ഖാദറാണ്.

ചിത്രത്തിൽ ഷെബിൻ ബെൻസൺ, അശോകൻ, അനാർക്കലി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.2017ൽ പുറത്തിറങ്ങിയ ങ്ങിയ ആദം ജോണിലാണ് മലയാളത്തിൽ ഭാവന അവസാനമായി അഭിനയിച്ചത്. താരം ഭന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഇഒ’ എന്ന ചിത്രത്തിലും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഭാവന തിരിച്ചെത്തുന്ന സിനിമയായതിനാൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.

 

Related News