ഭാവന സ്റ്റുഡിയോയുടെ  അടുത്ത പുതിയ ചിത്രം ഉണ്ടാകുമെന്നു സൂചന നൽകി ഫഹദ് ഫാസിലും, ദിലീഷ് പോത്തനും 

ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഒരു സിനിമ നിർമാണ കമ്പിനി ആണ് ഭാവന സ്റ്റുഡിയോ, ഇപ്പോൾ താരങ്ങൾ ആയ ദിലീഷ് പോത്തനും, ഫഹദും ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. സ്റ്റേ ട്യുൺഡ് എന്നും ഈ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ഈ ഒരു പോസ്റ്റോടെ ഇതൊരു പുതിയ ചിത്രത്തിന്റെ സൂചന നല്കിയതോ എന്നാണ് ആരാധകർ ചോദിക്കുന്നത്, ഭാവനാ സ്റ്റുഡിയോ കമ്പിനി നൽകുന്ന ഓരോ അപ്‌ഡേറ്റും ആരാധകർ ഉറ്റു നോക്കുന്ന ഒന്ന് തന്നെയാണ്, കാരണം ഇതിന്റെ മേക്കിങ്ങും, കണ്ടന്റും അത്ര മനോഹരമായാണ് ചെയ്യുന്നത്. ഭാവനാ സ്റ്റുഡിയോ നിർമിച്ചിരിക്കുന്ന ഓരോ സിനിമയും അത്രമേൽ നിലവാരം ഉള്ളതാണ്.

ഭാവന സ്റ്റുഡിയോ ആദ്യം പ്രൊഡക്ഷൻ ചെയ്യ്ത സിനിമ കുമ്പളങ്ങി നൈറ്റ്‌സ് ആയിരുന്നു, പിന്നീട് ജോജി, പാൽതൂജാൻവർ, തങ്കം തുടങ്ങിയ സിനിമകൾ ആയിരുന്നു. ഈ ചിത്രങ്ങൾ എല്ലാം  തന്നെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്യ്തു.