അങ്ങനെ ഏഴരമാസങ്ങൾക്ക് ശേഷം ആ തീരുമാനം യാഥാർഥ്യമായി…..!!

മലയാളത്തിലെ പ്രിയ നടിമാരിൽ ഒരാളാണ് ഭാവന, ഒരു കാലത്ത് മലയാള സിനിമയുടെ നിറസാന്നിധ്യം ആയിരുന്നു താരം, എന്നാൽ ഇപ്പോൾ മലയാളത്തിൽ നിന്നും വിട്ട് നിൽക്കുകയാണ് ഭാവന, മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നി ഭാഷകളിലും താരം തന്റെ കഴിവ് തെളിയിച്ചു, നീണ്ട കാലത്തെ പ്രണയത്തിനു ശേഷം കന്നഡ സിനിമ പ്രൊഡ്യൂസർ നവീനുമായി 2018 ൽ താരം വിവാഹിതയായി, വിവാഹത്തിന് ശേഷം നവീനൊപ്പം ബാംഗ്ലൂരിൽ ആണ് ഭാവനയുടെ താമസം, തന്റെ വീട്ടുവിശേഷങ്ങൾ എല്ലാം താരം ആരാധകർക്കൊപ്പം പങ്കുവെക്കുന്നത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്.

ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ താരം നാട്ടിലേക്ക് എത്തിയിരുന്നു, അടുത്തിടെ താരം തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ലോക്ക്ഡൗണ്‍ കാല വീട്ടിലിരിപ്പു കൊണ്ട് ശരീരഭാരം കൂടിയിരിക്കുന്നുവെന്നും വീണ്ടും ജിമ്മും വര്‍ക്ക് ഔട്ടും എല്ലാം തുടങ്ങേണ്ട സമയമായെന്നും ഭാവന പറയുന്നു. ‘എല്ലാ കാര്യങ്ങളും തടി വെയ്ക്കുന്ന അത്ര എളുപ്പമായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു,’ എന്നാണ് പുതിയ ചിത്രങ്ങള്‍ പങ്കുവച്ച്‌ കൊണ്ട് ഭാവന കുറിക്കുന്നത്.അടുത്തിടെ തന്റെ പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും ഭാവന പങ്കുവച്ചിരുന്നു.

ഇപ്പോൾ തന്റെ വണ്ണം കുറക്കുവാൻ വേണ്ടി വർക്ക് ഔട്ട് നടത്തിയിരിക്കുകയാണ് താരം, വര്‍ക്കൗട്ടിനിടെ ജിമ്മില്‍ നിന്നുള്ള പുത്തന്‍ ചിത്രങ്ങളാണ് ഭാവന തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ്  താരം അറിയിച്ചിരിക്കുന്നത്. ഏഴര മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട്  ആരംഭിച്ചിരിക്കുന്നു എന്നും താരം സെല്‍ഫി ചിത്രങ്ങള്‍  പങ്കുവച്ചുകൊണ്ട് കുറിച്ചു

Krithika Kannan