ഇയാള്‍ ഇക്കാര്യത്തില്‍ സമര്‍ത്ഥനാണ്, ഷൈന്‍ ടോം ചാക്കോയെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍

Follow Us :

ഒട്ടനവധി വേഷങ്ങളിലൂടെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഷൈന്‍ ടോം ചാക്കോ. ഇടയ്ക്ക് ലഹരിക്കേസില്‍ പെട്ട് ജയിലിലേക്ക് പോയെങ്കിലും വളരെ ശക്തമായ രീതിയില്‍ സിനിമയിലേക്ക് ഷൈന്‍ തിരിച്ചെത്തി. കുറുപ്പ് എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി ഷൈന്‍ എത്തി. ഇപ്പോഴിതാ ഷൈന്‍ ടോം ചാക്കോയെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഭദ്രന്റെ വാക്കുകള്‍

‘മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടില്‍ പുകയുന്ന മുറി ബീഡിക്ക് ഒരു ലഹരി ഉണ്ട്. ഷൈന്‍ ടോം ചാക്കോ ചുണ്ടില്‍ ബീഡിയോ സിസറോ പുകക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടന്മാര്‍ ആണല്ലോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.


ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയെ ജൂറി ചെയര്‍മാന്‍ ആയിരിക്കെ, ഏറെ സിനിമകള്‍ കാണുകയുണ്ടായി. പലതിലും ഷൈന്‍ ടോം ചാക്കോ യുടെ വേഷങ്ങളില്‍ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു.
താന്‍ പറയേണ്ട ഡയലോഗുകള്‍ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന ശരീരഭാഷയും അതിനോട് ചേര്‍ന്ന് നില്‍ക്കേണ്ട ശബ്ദം ക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോള്‍ ആണ് എ ജനുവിന്‍ ആക്ടര്‍ വില്‍ ഫോം. ഇയാള്‍ ഇക്കാര്യത്തില്‍ സമര്‍ത്ഥനാണ്.
ഏറ്റവും ഒടുവില്‍ കണ്ടതില്‍ കുറിപ്പിലെ ഭാസിപിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സില്‍ നിന്നത്. മോനേ കുട്ടാ, നൈസര്‍ഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങള്‍ കാഴ്ചയില്‍ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങള്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത റോ മെറ്റീരിയല്‍ ആണെന്ന് ഓര്‍ക്കുക.