ബോളിവുഡിലെ ഏറെ ആരാധകരുള്ള താരമാണ് നടി സണ്ണി ലിയോണ്‍. ഈ വര്‍ഷം താരം മലയാളത്തിലേക്കും ചുവടുവച്ചിരിക്കുകയാണ്. ആദ്യ മലയാള വെബ് സീരിസ് ‘പാന്‍ ഇന്ത്യന്‍ സുന്ദരി’യായാണ് സണ്ണിലിയോണി മലയാളത്തിലേക്ക് എത്തുന്നത്. കേരളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. താരം എത്തുന്ന വേദികളെല്ലാം ആരാധകരെ കൊണ്ട് തിങ്ങിനിറയാറുണ്ട്.
കഴിഞ്ഞ ദിവസമാണ് പാന്‍ ഇന്ത്യന്‍ സുന്ദരിയുടെ ടീസര്‍ എത്തിയത്. ടീസര്‍ വൈറലായിരുന്നു. സണ്ണിലിയോണിയും ഭീമന് രഘുവുമുള്ള ടീസറാണ് എത്തിയത്. ഇപ്പോഴിതാ സണ്ണി ലിയോണിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കിടുകയാണ് നടന് ഭീമന് രഘു. വളരെ ലാളിത്യമുള്ള നടിയാണ് സണ്ണി ലിയോണ്‍ എന്നാണ് ഭീമന് രഘു പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വൈറലായിരിക്കുകയാണ്.
അയ്യോ ഇത്രയും പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. ആദ്യത്തെ ദിവസം വന്നപ്പോള്‍ ഫുള്‍ ബ്ലോക്ക് ആയിരുന്നു വണ്ടിയൊക്കെ. കുറച്ച് നേരെ കഴിഞ്ഞപ്പോള്‍ ആള്‍ക്കാരുടെ ഇടയില്‍ കൂടി ഒരു പെങ്കൊച്ച് നടന്നു വരുന്നത് കണ്ടു. അതായിരുന്നു സണ്ണി ലിയോണ്‍ എന്നാണ് താരം പറയുന്നത്.
വലിയ ആര്‍ഭാടമായിട്ടാണ് അവര്‍ വന്നത്. മേക്കപ്പും മറ്റ് സെറ്റപ്പും കൂടെ 10-15 പേരുമായാണ് വന്നത്. പക്ഷെ സംവിധായകനെ കാണാന്‍ അവള് വളരെ കൂള്‍ ആയി മേക്കപ്പ് ഒന്നും ഇല്ലാതെ നടന്നു വന്നു, കാണുമ്പോള്‍ ഒരു മലയാളി ലുക്കുള്ള പെണ്‍കുട്ടി.
അഞ്ച് കഥാപാത്രങ്ങളുടെ ഓര്‍മ്മയില്‍ കൂടി സണ്ണി ലിയോണിന്റെ ഒരു സോംഗ് ഒക്കെയുണ്ട്. ഫുള്‍ സ്യൂട്ടില്‍ ഞങ്ങള്‍ എല്ലാവരും കൂടെയുള്ള ഒരു സോഗും ഡാന്‍സും ഉണ്ട്. ഫൈറ്റ് ഉണ്ട്, സീന്‍സ് ഉണ്ട്, സെന്റിമെന്റ്സ് ഉണ്ട്, കോമഡി ഉണ്ട്. എല്ലാം കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു സിനിമയാണ് പാന്‍ ഇന്ത്യന്‍ സുന്ദരിയെന്നാണ് രഘു പറയുന്നത്.