“സോഷ്യൽ മീഡിയ താരം താനാണ്”; ട്രോളുകളെപ്പറ്റി ഭീമൻ രഘു

സംസ്ഥാന പുരസ്‌കാരദാന ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചപ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് ഭീമന്‍ രഘു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബി.ജെ.പിയുടെ ഒപ്പമായിരുന്ന ഭീമൻ രഘു അടുത്തിടെയാണ് ഇടതുപക്ഷത്തേക്ക് ചേക്കേറിയത്. താരം വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. പുതിയ സിനിമയും അതിന്റെ പ്രമോഷൻ രീതിയുമാണ് പുതിയ സംഭവം. തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുവേണ്ടി പാര്‍ട്ടി കൊടിയുമായാണ് ഭീമന്‍ രഘു എത്തിയത്. ‘മിസ്റ്റര്‍ ഹാക്കര്‍’ എന്ന സിനിമയുടെ പ്രമോഷനായാണ് പാര്‍ട്ടി കൊടിയുമായി ഭീമന്‍ രഘു എത്തിയത്. ഈ  സിനിമയിലും സഖാവ് ആയാണ് ഞാന്‍ വേഷമിടുന്നത്. ഈ സിനിമ സഖാവിന്റെ സിനിമയാണ്. അതുകൊണ്ട് ഞാന്‍ പറഞ്ഞിട്ടാണ് കൊടി കൊണ്ടുവന്നത്. ഇയാള്‍ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകള്‍ ചോദിക്കുമല്ലോ? അവിടെയും ചര്‍ച്ചയാകുമല്ലോ?’, ഭീമന്‍ രഘു പറയുന്നു.  അതിനു ശേശം മാധ്യമ പ്രവർത്തകരോട് സംസാരിച്ചപ്പോഴും ഈ ട്രോളുകളെക്കുറിച്ചൊക്കെ ഭീമൻ രഘു കൂൾ ആയാണ് പ്രതികരിച്ചത്. ട്രോളുകൾ ഒക്കെ നല്ലതല്ലേ എല്ലാ കാര്യങ്ങളുമൊന്നും ആരും ട്രോൾ ആക്കാരില്ലലോ.സോഷ്യൽ മീഡിയയിൽ താനാണിപ്പോ നിറഞ്ഞു നിൽക്കുന്നതെന്നും  ഈ ട്രോളുകൾക്ക് പിന്നാലെ എട്ട്  അഭിമുഖങ്ങൾ ആണ് താൻ നൽകിയതെന്നും ഭീമൻ രഘു  പറയുന്നുണ്ട്.

‘ പുരസ്‌കാരദാന ചടങ്ങില്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചതിനെ കുറിച്ച് താരം പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ‘മുഖ്യമന്ത്രി എന്ന നിലയില്‍ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റതാണ്. പുറകില്‍ ഇരിക്കുന്ന ആളുകളോട് ചോദിച്ചിട്ടാണ് ഞാന്‍ എഴുന്നേറ്റുനിന്നത്. പതിനഞ്ച് മിനിറ്റും ആ പ്രസംഗം നിന്നു കേട്ടു. എന്റെ സംസ്‌കാരമാണ് ഞാന്‍ അവിടെ കാണിച്ചത്. ബഹുമാനിക്കേണ്ട ആളെ ബഹുമാനിച്ചു. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ല. പിണറായി വിജയന്‍ ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തെ പണ്ട് മുതലേ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. അതെന്റെ സംസ്‌കാരത്തില്‍ നിന്നും പഠിച്ചതാണ്. പല രാജ്യങ്ങളില്‍ നിന്ന് പോലും എന്നെ വിളിച്ചു’, രഘു പറഞ്ഞു. കേരള ബിജെപിയിൽ പ്രശ്‌നമാണെന്നും ഒരു കോക്കസ് വച്ച് കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു . പുതുപ്പള്ളി ഇലക്ഷനിൽ കെട്ടിവച്ച കാശ് പോലും കിട്ടിയോ എന്ന് ഭീമൻ രഘു  ചോദിച്ചു. താൻ ബിജെപിയിൽ ഉണ്ടായിരുന്ന സമയത്ത് ഒരു നേതാവ് പോലും ഫോൺ എടുക്കാറില്ലയിരുന്നുവെന്നും . ഓഫീസിൽ പോയാലും ആരെയും കാണാറില്ല എന്നും . അങ്ങനെ പലപ്പോഴും തന്നെ ഒഴിവാക്കിയിരുന്നു . അതോടെ മാനസികമായുള്ള വെറുപ്പ് കൂടി വന്നുവെന്നും ഭീമൻ രഘു  പറഞ്ഞു.